നടനും മിമിക്രി കലാകാരനുമായ കലാഭവൻ പ്രജോദ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘പ്രേമപ്രാന്ത്’ എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്ത്. നടൻ നിവിൻ പോളി അവതരിപ്പിക്കുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി ജേഴ്‍ണറിലാണ് ഒരുങ്ങുന്നത്. എബ്രിഡ് ഷൈൻ ആണ് തിരക്കഥ രചിക്കുന്നത്.
എബ്രിഡ് ഷൈന്റെ മകൻ ഭഗത് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് പ്രേമപ്രാന്ത്. 2014 ൽ പുറത്തിറങ്ങിയ നിവിൻ പോളി- എബ്രിഡ് ഷൈൻ ചിത്രം ‘1983’ ൽ ബാലതാരമായി ആണ് ഭഗത് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇഷാൻ ചാബ്ര സംഗീതമൊരുക്കുന്ന ചിത്രത്തിലെ നായികയുടെയും മറ്റ് അഭിനേതാക്കളുടെയും വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ സംഗീത സംവിധാനം ഇഷാൻ ചാബ്ര ആണ്.
മിമിക്രിയിലൂടെ സിനിമയിൽ എത്തിയ കലാഭവൻ പ്രജോദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായ പ്രേമപ്രാന്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
STORY HIGHLIGHT: film premaprant has been announced