Movie News

ഗേൾസ് വിൽ ബി ഗേൾസ് ഒടിടിയിൽ എത്തി – girls will be girls ott release

ആമസോൺ പ്രൈം ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്

സൺഡാൻസ് അന്തർദേശീയ ചലച്ചിത്രമേള, മുംബൈ അന്തർദേശീയ ചലച്ചിത്രമേള , ഗോഥെൻബർഗ് ഫിലിം ഫെസ്റ്റിവൽ, കാർലോവി വേരി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അറ്റ്ലാൻ്റിക് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ബുസാൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ച ഇൻഡോ- ഫ്രഞ്ച് ചിത്രം ‘ഗേൾസ് വിൽ ബി ഗേൾസ്’ ഒടിടിയിൽ എത്തി. ആമസോൺ പ്രൈം ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

റിച്ച ഛദ്ദ, അലി ഫസല്‍ താരദമ്പതികളാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശുചി തലതി ആണ്. പ്രീതി പാണിഗ്രഹി, കനി കുസൃതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഹിമാലയൻ ഹിൽ സ്റ്റേഷനിലെ ബോർഡിംഗ് സ്കൂൾ വിദ്യാർത്ഥിയായ മിറയെന്ന പ്ലസ് ടു വിദ്യാർത്ഥിയുടെ കഥയാണ് ചിത്രം പറയുന്നത്. കേശവ് ബിനോയ് കിരോൺ, കാജോൾ ചുഗ്, നന്ദിനി വർമ്മ, ദേവിക ഷഹാനി, ആകാശ് പ്രമാണിക്, അമൻ ദേശായി, സുമിത് ശർമ്മ, ജിതിൻ ഗുലാത്തി തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയുന്നു.

മുംബൈ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പരാമർശം ചിത്രം നേടിയരുന്നു. കൂടാതെ NETPAC അവാർഡ്, യംഗ് ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ്, ഫിലിം ക്രിട്ടിക്സ് ഗിൽഡ് ജെൻഡർ സെൻസിറ്റിവിറ്റി അവാർഡ് എന്നിവയും ചിത്രം നേടിയിരുന്നു.

STORY HIGHLIGHT: girls will be girls ott release