കഴിഞ്ഞ ദിവസമാണ് ജിഷിന്‍ മോഹന്റെയും അമേയ നായരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഇതോടെ ജിഷിനും അമേയയും പ്രണയത്തിലാണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. പിന്നാലെ തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അമേയ എത്തുകയും ചെയ്തു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ മുൻഭാര്യ വരദയുമായി പിരിഞ്ഞതിനെ പറ്റിയും ജിഷിൻ മനസ് തുറന്നു. മനസ് തകർന്ന ഘട്ടത്തിൽ സുഹൃത്ത് അമേയ തന്നെ ആശ്വസിപ്പിച്ചിട്ടുണ്ടെന്നും ജിഷിൻ വ്യക്തമാക്കി. ആണുങ്ങൾ കരയരുത് എന്ന് ചിന്തിച്ച ആളാണ് ഞാൻ. എന്നാൽ കരുതുന്നത് ഹീലിംഗ് ആണെന്ന് അമേയ തന്നെ പഠിപ്പിച്ചെന്നും ജിഷിൻ പറഞ്ഞിരുന്നു.
സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവും ജിഷിനോട് ഉണ്ടെന്നും ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകുമെന്നുമാണ് അമേയ പറഞ്ഞത്. വിവാദങ്ങളെ പൂർണ്ണമായും തള്ളി കളയുന്നില്ല. എന്നാൽ കേട്ട വിവാദങ്ങൾ എല്ലാം ശരിയുമല്ല. ജിഷിനെ എനിക്ക് അറിയില്ല, എന്റെ ഫ്രണ്ടാണ് എന്ന് പറഞ്ഞാൽ അത് കള്ളമാകും. കള്ളം പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാൻ വളരെ സ്ട്രെയ്റ്റ് ഫോർവേഡാണ്. കന്യാദാനം സീരിയലിലാണ് ഞാൻ ജിഷിൻ ചേട്ടനൊപ്പം ആദ്യമായി വർക്ക് ചെയ്യുന്നത്. ഒരു വർഷമായി ഞങ്ങൾ പരിചയപ്പെട്ടിട്ട്. ഇതിന് മുമ്പ് പൂക്കാലം വരവായി സീരിയലിന്റെ സെറ്റിൽ വെച്ച് കണ്ടിട്ടുണ്ട്. പക്ഷെ സംസാരിച്ചിരുന്നില്ല.
ഞങ്ങളുടേത് പ്രണയമാണെന്ന് ഞാൻ ഒരിക്കലും പറയില്ല. വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല. ഇതൊക്കെ സോഷ്യൽമീഡിയ ഉണ്ടാക്കിയതാണ്. സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവും ഞങ്ങൾക്കിടയിലുണ്ട്. പക്ഷെ വിവാഹം, ദാമ്പത്യം എന്നതിലേക്ക് എത്തിയിട്ടില്ല. ഞങ്ങൾ ടീനേജിലല്ല. എനിക്കും അദ്ദേഹത്തിനും ജീവിതത്തിൽ ഡ്രോ ബാക്സ് ഉണ്ടായിട്ടുണ്ട്.
അതുകൊണ്ട് ചാടിക്കേറി വിവാഹം കഴിക്കാവുന്ന അവസ്ഥയിലല്ല. ഞങ്ങൾ പരസ്പരം നന്നായി മനസിലാക്കുന്നുണ്ടെന്ന് മനസിലായപ്പോൾ കൂടുതൽ ഫ്രണ്ട്ഷിപ്പായി. ഞങ്ങൾ ഒരുമിച്ച് സിനിമയ്ക്ക് പോകാറുണ്ട്. ഒന്നും ആരുടെ മുന്നിലും ഞങ്ങൾ ഒളിപ്പിക്കുന്നില്ല. പിന്നെ ഫ്യൂച്ചർ ആർക്കും പ്രഡിക്ട് ചെയ്യാൻ പറ്റില്ലല്ലോ. ഇത് എവിടെ പോകും എവിടെ അവസാനിക്കും എന്നത് എന്റെ കയ്യിലല്ല എന്നും അമേയ പ്രതികരിച്ചിരുന്നു.
അമേയയുമായുള്ള ജിഷിന്റെ ബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങളും വന്നിരുന്നു. ഇപ്പോഴിതാ ജിഷിൻ സോഷ്യൽമീഡിയയിൽ പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോകളാണ് വൈറലാകുന്നത്. അമേയയ്ക്കൊപ്പമുള്ള കുറച്ച് മിറർ സെൽഫികളാണ് ജിഷിൻ മോഹൻ പങ്കുവെച്ചത്. ചുംബിക്കും മുമ്പ് നീ എന്നെ നോക്കുന്ന രീതി ഞാൻ ഇഷ്ടപ്പെടുന്നു എന്നാണ് ഫോട്ടോകൾക്ക് ജിഷിൻ നൽകിയ ക്യാപ്ഷൻ. കൂടാതെ റൊമാന്റിക്ക് കപ്പിൾസ്, ലവ് സ്റ്റോറി, കിസ് മി, റൊമാന്റിക്, ലവ് യു, ടുഗെതർ ഫോർ എവർ തുടങ്ങിയ ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്.
ബോളിവുഡിലെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായ മേ അഗർ കഹൂം എന്ന പാട്ട് ബാഗ്രൗണ്ട് മ്യൂസിക്കായും നൽകിയിട്ടുണ്ട്. ജിഷിന്റെ മാറോട് ചേർന്നും തോളിൽ തല ചായ്ച്ചും ചുംബനം നൽകികൊണ്ടും നിൽക്കുന്ന അമേയയെയാണ് ഫോട്ടോകളിൽ കാണാൻ കഴിയുക. വൈറൽ കപ്പിൾ ആയതുകൊണ്ട് തന്നെ പുതിയ പോസ്റ്റും അതിവേഗത്തിൽ ശ്രദ്ധിക്കപ്പെട്ടു.
മാത്രമല്ല അടുത്തിടെ ജിഷിന്റെ അഭിമുഖം പുറത്ത് വന്നശേഷം നടന്റേയും അമേയയുടെയും പോസ്റ്റുകൾക്ക് വരാറുള്ള നെഗറ്റീവ് കമന്റുകളിലും ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ബോണ്ടിങ്ങിന് സന്തോഷം അറിയിച്ചും ആശംസകൾ നേർന്നുമാണ് ഏറെയും കമന്റുകൾ. ആരെയും നോക്കണ്ട… ജീവിതം മുന്നോട്ട് പോകണം, നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് തകർക്കാൻ പലരും നോക്കും അതൊന്നും മൈന്റാക്കണ്ട,
ഡിവോഴ്സായശേഷം പുള്ളിക്കാരൻ സന്തോഷിക്കരുത് മറ്റൊരു ജീവിതം കണ്ടെത്തരുത് എന്നൊക്കെയാണോ നെഗറ്റീവ് കമന്റുകൾ എഴുതി മെഴുകുന്ന കുലസ്ത്രീകളും പുരുഷന്മാരും വിചാരിക്കുന്നത്?. അവരും ജീവിക്കട്ടെ സന്തോഷമായി എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. വിവാഹമോചനത്തിനുശേഷം കഞ്ചാവിനും രാസലഹരിക്കും അടിമപ്പെട്ടിരുന്നു താനെന്നും അതെല്ലാം നിര്‍ത്തിയത് അമേയ കാരണമാണെന്നും അടുത്തിടെ ജിഷിൻ വെളിപ്പെടുത്തിയിരുന്നു.
അമേയയെ ഞാന്‍ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. എന്റെ വിവാഹമോചനം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. ഇനി വിവാഹമോചനം കഴിഞ്ഞാല്‍ വീട്ടില്‍ ഒതുങ്ങിക്കൂടണം എന്നാണോ? സന്തോഷിക്കാന്‍ പാടില്ലേ? വേറെ പെണ്ണിനെ നോക്കാന്‍ പാടില്ലേ. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അമേയ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ട്. അതിന് മുകളിലേക്ക് ഒരു സ്‌നേഹബന്ധമുണ്ട്.
പരസ്പരമായ ഒരു ധാരണയുണ്ട്. ഒരു ബോണ്ടുണ്ട്. പരസ്പരമുള്ള കരുതലുണ്ട്. അതിനെ പ്രണയമെന്നൊന്നും വിളിക്കാനാവില്ല. അത് വിവാഹത്തിലേക്കും പോകില്ല. ആ ബന്ധത്തിനെ എന്ത് പേരെടുത്തും വിളിച്ചോട്ടെ. പക്ഷെ അവിഹിതമെന്ന് പറയരുത് എന്നാണ് അടുത്തിടെ ജിഷിൻ അഭിമുഖത്തിൽ പറഞ്ഞത്.
content highlight: ameya-nair-kisses-jishin-mohan