Travel

കാഴ്ചയുടെ വിരുന്നൊരുക്കുന്ന മനോഹരമായ കടല്‍ത്തീരം ബഖാലി |The beautiful beach of Bakhali is a feast for the eyes

രണ്ട് നഗരങ്ങള്‍ക്കിടക്കുള്ള 7 കിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപാണിത്

വെസ്റ്റ് ബംഗാളിന്‍റെ തെക്ക് ഭാഗത്തുള്ള 24 ഫര്‍ഗാനകളുടെ ജില്ലയിലാണ് പ്രശസ്തമായ ബഖാലി റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. സുന്ദരമായ കാഴ്ചകളും, കാലാവസ്ഥയും അനുഭവിക്കാനാകുന്ന, നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നകന്ന ഒരു സ്ഥലമാണിത്. ഇരട്ട നഗരങ്ങളായ ബഖാലി, ഫ്രാസര്‍ഗുഞ്ച് എന്നീ രണ്ട് നഗരങ്ങള്‍ക്കിടക്കുള്ള 7 കിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപാണിത്. സ്പോര്‍‌ട്സ്, സൈക്ലിംഗ്, ഓട്ടം തുടങ്ങിയവക്ക് അനുയോജ്യമായ അല്പം ദുര്‍ഘടമായ ഒരു ബീച്ചാണിത്. ഇവിടെ നിന്ന് കുറഞ്ഞ ദൂരമേ വെസ്റ്റ് ബംഗാള്‍ തലസ്ഥാനമായ കല്‍ക്കത്തയിലേക്കുള്ളൂ.

ബഖാലിയുടെ ഭംഗിയെന്നത് അവിടുത്തെ വിജനതയാണ്. സര്‍ക്കാര്‍ വകയുള്ള ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഇവിടേക്ക് ചുരുക്കമായേ ഉള്ളൂ. ഒരു വാനോ, ഓട്ടോറിക്ഷയോ വിളിച്ച് ഇവിടെയെത്താം. ഹെന്‍‍റി ദ്വീപ്, വാച്ച് ടവര്‍ എന്നിവിടങ്ങളൊക്കെ റിക്ഷയില്‍ ചെന്ന് കാണാവുന്ന സ്ഥലങ്ങളാണ്. മനോഹരമായ ഹെന്‍‍റി ദ്വീപില്‍ കങ്ക്രു, പാം, സുന്ദരി തുടങ്ങിയ അനേകം വൃക്ഷങ്ങള്‍ കാണാം. ദ്വീപിന്‍റെ തീരപ്രദേശങ്ങളിലെല്ലാം കണ്ടല്‍ വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നുണ്ട്.

ബട് ബടി എന്ന് പേരുള്ള നാടന്‍ ബോട്ടിലുള്ള യാത്രക്ക് ബഖാലി ഏറെ പ്രസിദ്ധമാണ്. ഇതില്‍ സഞ്ചരിച്ച് അടുത്തുള്ള ദ്വീപായ ജംബു ഡ്വിപ്പിലെത്താം. ബോട്ടില്‍ യാത്ര ചെയ്ത് കാഴ്ച കാണുന്നതല്ലാതെ ബീച്ചിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. എന്നിരുന്നാലും ഈ യാത്ര അവിസ്മരണീയമായ അനുഭവമായിരിക്കും.

STORY HIGHLIGHTS: The beautiful beach of Bakhali is a feast for the eyes