Beauty Tips

എത്ര ശ്രമിച്ചിട്ടും തടി കുറയുന്നില്ലേ ? കാരണമിതാണ് !

പുതുതലമുറ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. ശരീരഭാരം നിയന്ത്രിക്കാനായി വ്യായമവും ഡയറ്റുമൊക്കെ നോക്കുന്നവർ നിരവധിയാണ്. എന്നാൽ എന്തു ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് പറയുന്നവറേയാണ്. എന്നാൽ ഈ അധിക തടി പൂർണമായും മാറി നിങ്ങൾ മെലിഞ്ഞു സുന്ദരിയാകാനാണ് സാധ്യതയെന്ന് ഡോക്ടര്‍മാർ പറയുന്നു.

ഇടയ്ക്കിടെ ഭക്ഷണം കഴിക്കാതിരിക്കുക. ടിവി കാണുമ്പോൾ എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുന്നത് ചെറുപ്പക്കാരുടെ ഇഷ്ടവിനോദമാണ്. തടി വർധിപ്പിക്കാൻ ഇതുപോലെ എളുപ്പമുള്ളൊരു വഴിയില്ലെന്നാണ് ഡോക്ടര്‍മാർ പറയുന്നത്. ഇത് നിങ്ങളുടെ വിശപ്പ് കെടുത്തും.

എന്നുമാത്രമല്ല, ചർമ്മത്തെയും ദോഷകരമായി ബാധിക്കും. വറുത്ത സാധനങ്ങൾ, ഉരുളക്കിഴങ്ങു പോലുള്ള കിഴങ്ങുകൾ, കേക്ക് – ഇതെല്ലാം നിർബന്ധമായും കുറയ്ക്കണം. വളരെ സാവധാനത്തിൽ ചവച്ചരച്ചു ഭക്ഷണം കഴിക്കുക. വയറു പൊട്ടാറാകും വരെ കഴിക്കണമെന്നാണ് മിക്കവരുടെയും വിശ്വാസം! എപ്പോഴും അൽപം വിശപ്പു ബാക്കിവച്ചു കൊണ്ടേ ഭക്ഷണം കഴിക്കാവൂ എന്ന് ഡോക്ടര്‍മാർ ഓർമിപ്പിക്കുന്നു.

ഇടനേരങ്ങളിൽ കഴിക്കുന്നത് ശീലമായിപ്പോയവർ പകരമായി പഴവർഗങ്ങളും സലാഡുകളും കഴിക്കുക.

ഊർജത്തിന്റെ അളവുകോലാണ് കലോറി. ഒരു ദിവസം നമുക്ക് 2000 കലോറിയാണ് ആവശ്യം. ഇത് 1000 ആയാൽ തടി കുറയാൻ തുടങ്ങും. വെണ്ണ, നെയ്യ് , പേസ്ട്രികൾ, കേക്ക്, പുഡ്ഡിങ്, മധുരപലഹാരങ്ങൾ, സൂപ്പ്, സോസുകൾ, ചോക്കലേറ്റ്, ഉണക്കിയ ബീന്‍സ്… തുടങ്ങിയവയില്‍ കലോറി അധികമാണ്. അതേ സമയം ചീര, പഴവർഗങ്ങൾ, സാലഡുകൾ – ഇവയിൽ കലോറി ഏറെ കുറവാണ്.