കുടുംബ പ്രേക്ഷകർക്ക് ഒന്നടങ്കം ഏറെ പ്രിയങ്കരി ആണ് നടിയും അവതാരകയുമായ പേളി മാണി. സാമൂഹ്യ മാധ്യമങ്ങളിലൂടെ അടക്കം പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ പേളി എത്താറുണ്ട്. പേളിയയെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് വളരെ സ്വീകാര്യരാണ്. പേളി, ഭർത്താവ് ശ്രീനിഷ്, മക്കളായ നില, നിതാര എന്നിവരെല്ലാം മലയാളി പ്രേക്ഷകരെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടവർ തന്നെ. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും പേളി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.
മൂന്നുമില്യണിലധികം പേരാണ് പേളി മാണിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. പേളിയുടെ യൂട്യൂബ് ചാനലിനും മൂന്നുമില്യണിലേറെ സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. വിവിധ സെലിബ്രിറ്റികളെ പേളിമാണി അഭിമുഖം ചെയ്ത് അതിന്റെ വീഡിയോയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പേളിമാണിയുടെ സെലിബ്രിറ്റികളുമായുള്ള അഭിമുഖത്തിനും ആരാധകർ ഏറെയാണ്. മലയാളത്തിൽ നിന്ന് മാത്രമല്ല മറ്റു ഭാഷയിലെ താരങ്ങളെയും പേളി മണി തന്റെ യൂട്യൂബ് ചാനലിൽ അഭിമുഖത്തിനായി കൊണ്ടുവരാറുണ്ട്.
എന്നാൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുമായുള്ള പേളിയുടെ കൂടിക്കാഴ്ചയാണ്. മക്കളായ നിലയേയും നിതാരയേയും നയൻതാര എടുത്തു നിൽക്കുന്ന ഫോട്ടോ നിമിഷനേരങ്ങൾ കൊണ്ടായിരുന്നു ശ്രദ്ധനേടിയത്. നയൻതാരയും നിലയും തമ്മിലുള്ള ഒരു ക്യൂട്ട് വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിൽ നയൻതാര നിലാബേബിയോട് വളരെ കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
https://www.instagram.com/reel/DDuN9ZpT7k8/?igsh=MWRza29vbTJ2Z3M3Yw==
അതെന്താണെന്ന് അറിയാമോ എന്ന് ചോദിച്ചുകൊണ്ടാണ് പേളി മാണി ഇരുവരും തമ്മിലുള്ള വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. Guess the cute little conversation between Nila and Nayan Maam എന്നാണ് പേളി കുറിച്ചത്. ഇതിന് താഴെ വളരെ രസകരമായ കമ്മന്റുകളാണെത്തുന്നത്. ‘നയൻതാര : മോളെ അമ്മയെ പോലെ തന്നെയാവണം’, ‘ഭാവിയിലെ ലേഡി സൂപ്പർ സ്റ്റാർ നിന്നിൽ ഞാൻ കാണുന്നുണ്ട് എന്നാവും നയൻസ് പറഞ്ഞെ’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമ്മന്റുകൾ.
ഇതിനകം തന്നെ പേളി പങ്കുവെച്ച വീഡിയോയും കുറിപ്പും ചിത്രങ്ങളും എല്ലാം ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. പേളി മാണി ഷോയിലേക്ക് അടുത്ത അതിഥിയായി എത്തുന്നത് നയന്‍താരയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.