Movie News

നിങ്ങൾ എന്റെ മാനം കാക്കണം ഹനുമാനെ പൊട്ടിച്ചിരിപ്പിച്ച് സുരഭി ലക്ഷമി, വീഡിയോ

കേരളത്തിലെ പൊന്നാനിയില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്ന റാപ്പറാണ് ഹനുമാന്‍കൈന്‍ഡ് എന്ന സ്റ്റേജ് നാമത്തില്‍ അറിയപ്പെടുന്ന സൂരജ് ചെറുകാട്. ബെംഗളുരു ആസ്ഥാനമായുള്ള ഈ റാപ്പറുടെ ട്രാക്കായ ബിഗ് ഡോഗ്സ് ഇന്റര്‍നെറ്റില്‍ സെന്‍സേഷനാണ്. മരണകിണറിന്റെ ചുവരില്‍ ചിത്രീകരിച്ച ബിഗ് ഡോഗ്സ് എന്ന ഗാനം യൂട്യൂബില്‍ 180 മില്യണിലധികം കാഴ്ചക്കാരുമായി അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധപിടിച്ച് പറ്റിയിട്ടുണ്ട്.

ഹനുമാന്‍കൈന്‍ഡ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് റൈഫിള്‍ ക്ലബ്. ചിത്രത്തില്‍ വമ്പൻ താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രോമോഷനുമായി ബന്ധപ്പെട്ട് ഹനുമാന്‍കൈന്‍ഡ് കൊച്ചിയിൽ മഹാരാജാസ് കോളേജിൽ എത്തിയിരുന്നു. താരത്തിന് വൻ വരൽപ്പാണ് ആരാധകർ നൽകിയത്. മഹാരാജാസ് കോളേജിൽ എത്തിയ താരം വേദിയിൽ വെച്ച് ബിഗ് ഡോഗ്സ് എന്ന ഗാനം പാടി വേദിയെ ഇളക്കി മറിച്ചു. ഇതിനിടയിൽ നടി സുരഭി ലക്ഷ്മിയുടെ രസകരമായ കമ്മന്റും വന്നു. നിങ്ങൾ എന്റെ മാനം കാക്കണം. ആ ഏ അത് മാത്രം പറഞ്ഞാൽ മതി. ഹനുമാൻ കൈന്റിനെ സുരഭി തേച്ചു ഒട്ടിച്ചു. ഇത് ഉടനെ വൈറലാവുകയും ചെയ്തു.

ശ്യാം പുഷ്‌കരന്‍ , ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവരുടെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് റൈഫിള്‍ ക്ലബ്. വിജയരാഘവന്‍, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ഹനുമാന്‍കൈന്‍ഡ്, സുരഭി ലക്ഷ്മി തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിനായി ഒന്നിക്കുന്നുണ്ട്.