Celebrities

‘ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന സിനിമയാണ് തൂവാനത്തുമ്പികൾ’ – മോഹൻലാൽ

പുതിയ ചിത്രങ്ങൾക്ക് അത്തരത്തിലുള്ള വികാരങ്ങളെയോ സ്നേഹത്തെയോ പ്രകടിപ്പിക്കാൻ ഇപ്പോൾ സാധിക്കുന്നില്ല

മലയാള സിനിമയിലെ വളരെ മികച്ച സിനിമകളിൽ ഒന്നാണ് തൂവാനത്തുമ്പികൾ ഈ ചിത്രത്തിലെ ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് ഒന്നും ആർക്കും മറക്കാൻ സാധിക്കില്ല മലയാള സിനിമയുടെ അഭിമാനമായ മോഹൻലാൽ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ഭാഷയിൽ സംസാരിക്കുന്ന ജയകൃഷ്ണനെ അത്രപെട്ടെന്ന് ഒന്നും മറക്കാൻ ഒരു മലയാളിക്കും സാധിക്കില്ല മലയാളിയുടെ മനസ്സിൽ അത്രത്തോളം സ്ഥാനം നേടിയെടുത്ത ഒരു കഥാപാത്രം തന്നെയാണ് ജയകൃഷ്ണൻ. ഇപ്പോൾ തൂവാനത്തുമ്പികൾ എന്ന ചിത്രത്തെക്കുറിച്ച് മോഹൻലാൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന സിനിമയാണ് തൂവാനത്തുമ്പികൾ. പുതിയ ചിത്രങ്ങൾക്ക് അത്തരത്തിലുള്ള വികാരങ്ങളെയോ സ്നേഹത്തെയോ പ്രകടിപ്പിക്കാൻ ഇപ്പോൾ സാധിക്കുന്നില്ല തൂവാനത്തുമ്പികൾ 500 തവണയിൽ കൂടുതൽ കണ്ടിട്ടുള്ള വരെ എനിക്കറിയാം എന്തോ ഒരു തരത്തിലുള്ള മാന്ത്രികത ആ സിനിമയ്ക്ക് ഉണ്ട് 7 തരത്തിലുള്ള പാപങ്ങളും ആ സിനിമയ്ക്കുള്ളിൽ ഉണ്ട് അതൊരു കൾട്ട് സിനിമയാണ്. ഒരു അഭിനേതാവിന്റെ ജീവിതകാലത്ത് ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു സിനിമയാണത് ഇപ്പോഴും എല്ലാവരും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട് അത് മോഹൻലാൽ അതിൽ അഭിനയിച്ചു എന്നതുകൊണ്ടല്ല ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ അത്രയും ശക്തമായി ആ തിരക്കഥ അവതരിപ്പിച്ചു എന്നതുകൊണ്ടാണ്

മേക്കിങ് ഇതിൽ ഒരു ഘടകം തന്നെയാണ്. പക്ഷേ ആ സിനിമയുടെ ഉള്ളടക്കം അതിശയിപ്പിക്കുന്നതാണ് പുതിയ ചിത്രങ്ങൾക്ക് അത്തരത്തിലുള്ള വികാരങ്ങളെയോ സ്നേഹത്തെയോ പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല പരാതി പറയുകയല്ല തലമുറകൾ മാറുകയാണ് പക്ഷേ ഫീലിംഗ് സിനിമ മാറ്റം ഇല്ലല്ലോ. ഇപ്പോഴും അങ്ങനെയുള്ള സിനിമകൾ നമുക്ക് വ്യത്യസ്ത തരത്തിൽ ചെയ്യാൻ സാധിക്കും”. ഗലാട്ട ചാനലിനോട് ആയിരുന്നു മോഹൻലാലിന്റെ പ്രതികരണം..