മലയാളികൾ വളരെയധികം ആരാധനയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എന്ന ചിത്രം. ഈ ചിത്രത്തിലെ സംവിധായകനും പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് പൃഥ്വിരാജ് ആദ്യമായി ഒരു സംവിധായകന്റെ കുപ്പായം അണിഞ്ഞപ്പോൾ വലിയ പ്രതീക്ഷയോടെ മലയാളികൾ നോക്കിയിരുന്നത് പൃഥ്വിരാജ് എന്ന സംവിധായകനെ കാണാൻ വേണ്ടി മാത്രമായിരുന്നില്ല പൃഥ്വിരാജ് എന്ന സംവിധായകൻ മോഹൻലാൽ എന്ന നടനെ എങ്ങനെ പ്ലേസ് ചെയ്യുന്നു എന്ന് അറിയാൻ വേണ്ടി കൂടിയായിരുന്നു.

ലൂസിഫർ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ അതിമനോഹരമായി മോഹൻലാൽ എന്ന നടനെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കുവാൻ പൃഥ്വിരാജിന് സാധിച്ചു. ബ്രോ ഡാഡി എന്ന ചിത്രത്തിലൂടെ മലയാളികൾ എക്കാലത്തും കാണാൻ ആഗ്രഹിച്ച ആ വിൻെറജ് ലാലേട്ടനെയും മലയാളികൾക്ക് മുൻപിലേക്ക് എത്തിക്കുവാൻ പൃഥ്വിരാജിന് സാധിച്ചു. ഇപ്പോൾ പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് സംസാരിക്കുകയാണ് നടൻ മോഹൻലാൽ
” പൃഥ്വിരാജ് വിസ്മയിപ്പിക്കുന്ന ഒരു സംവിധായകനാണ് അദ്ദേഹത്തിന് ഉപകരണങ്ങളെ കുറിച്ചും ലെൻസിങ്ങിനെ കുറിച്ചും അഭിനയിക്കുന്ന അഭിനേതാക്കളെ കുറിച്ചും എല്ലാം വ്യക്തമായ ധാരണയുണ്ട്. അദ്ദേഹത്തിന് വേണ്ടത് കിട്ടുന്നത് വരെ അദ്ദേഹം നമ്മളെ കൊണ്ട് അത് ചെയ്യിച്ചു കൊണ്ടിരിക്കും വളരെ കമ്മിറ്റഡ് ആയ ഒരു ഡയറക്ടർ ആണ് അദ്ദേഹം. അദ്ദേഹത്തിന് ഒപ്പം വർക്ക് ചെയ്യുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ് മുഴുവൻ സിനിമയും അദ്ദേഹത്തിന്റെ തലയിൽ ഉണ്ടാവും.
എങ്ങനെയാണ് പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് മോഹൻലാലിന് പറയാനുള്ളത് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഇതിലും വലിയ എന്ത് അംഗീകാരമാണ് പൃഥ്വിരാജ് എന്ന സംവിധായകന് ലഭിക്കാനുള്ളത് എന്ന് പ്രേക്ഷകരും ചോദിക്കുന്നുണ്ട്.
















