Movie News

‘നിങ്ങളോടൊപ്പം പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ട്’; മാർക്കോ നിർമാതാവ് ഷെരീഫ് മുഹമ്മദിന് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ – unni mukundan wishes producer sherif muhammad

ഡിസംബർ 20ന് ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ ചിത്രം എത്തും

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് ‘മാർക്കോ’. മോസ്റ്റ് വയലെന്റ് ഫിലിം എന്ന ടാഗ്‌ലൈനില്‍ ഒരുങ്ങുന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ നിർമാതാവായ ഷെരീഫ് മുഹമ്മദിന് സമൂഹ മാധ്യമങ്ങൾ വഴി നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഷെരീഫിന്റെ അചഞ്ചലമായ പ്രതിബദ്ധതയും വിശദാംശങ്ങളോടുള്ള ശ്രദ്ധയും കൊണ്ടാണ് മാർക്കോ ഇന്നൊരു മികച്ച സിനിമയായി മാറിയതെന്നും ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തിലൂടെ അറിയിച്ചു.

ഈ യാത്രയിലുടനീളം നിങ്ങളുടെ അസാധാരണമായ അർപ്പണബോധത്തിനും പ്രൊഫഷണലിസത്തിനും വ്യക്തിപരമായി നന്ദി പറയാൻ ഞാൻ ഒരു നിമിഷം ആഗ്രഹിക്കുന്നു. നിങ്ങളുടെ ആദ്യ സംരംഭമായി മാർക്കോയ്ക്കൊപ്പം സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്ന ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ, നിങ്ങൾ ശരിക്കും ഉയർന്ന നിലവാരം പുലർത്തി. നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയും വിശദാംശങ്ങളോടുള്ള ശ്രദ്ധയും കൊണ്ടാണ് മാർക്കോ ഇന്നൊരു മികച്ച സിനിമയായി മാറിയത്.

ഞാനും ഉണ്ണി മുകുന്ദൻ ഫിലിംസും (UMF) നിങ്ങൾക്കും ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിനും അത്തരമൊരു അവിശ്വസനീയമായ പങ്കാളിയായതിന് ഞങ്ങളുടെ ഊഷ്മളമായ ആശംസകൾ അറിയിക്കുന്നു. നിങ്ങളോടൊപ്പം പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ട്. സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് പ്രചോദനകരമാണ്, അത് അസാധാരണമായ ഒന്നായി മാറുമെന്നതിൽ എനിക്ക് സംശയമില്ല. നിങ്ങൾ കൊണ്ടുവരുന്ന അഭിനിവേശവും പുത്തൻ സമീപനവും മലയാള സിനിമാ വ്യവസായത്തിന് വേണ്ടത് തന്നെയാണ്, ക്യൂബിന്റെ ഭാവി എന്തായിരിക്കുമെന്ന് കാണാൻ ഞാൻ ആവേശത്തിലാണ്. നിങ്ങളുടെ സ്വാധീനത്തിൽ UMF വളരെയധികം വളർന്നുവെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നുവെന്നും ഉണ്ണി പറഞ്ഞു.

ഡിസംബർ 20ന് ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ അഞ്ച് ഭാഷകളിലായി സിനിമ എത്തുമ്പോൾ സിനിമാപ്രേമികൾ ഒന്നടങ്കം ചിത്രത്തിനായി കാത്തിരിക്കുകയാണ്. പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും സൂചനയുണ്ട്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് രവി ബസ്രൂർ ആണ്. മാർക്കോ’യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്.

STORY HIGHLIGHT: unni mukundan wishes producer sherif muhammad