ബാലയുടെ മൂന്നാമത്തെ വിവാഹമാണ് കോകിലയുമായുള്ളത്. അമൃതയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ബാല എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു. ഇരുവരും സോഷ്യല്‍ മീഡിയയിലെ ജനപ്രീയ ജോഡിയായിരുന്നു. എന്നാല്‍ ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നു.
ബാലയുടെ ആദ്യ ജീവിത പങ്കാളി ഗായികയായ അമൃത സുരേഷായിരുന്നു. അതൊരു പ്രണയ വിവാഹമായിരുന്നു. എന്നാൽ അതിനും മുമ്പ് നടൻ ചന്ദന എന്നൊരു പെൺകുട്ടിയെ വിവാഹം കഴിച്ചിട്ടുള്ളതായി അടുത്തിടെ പ്രചരിച്ചിരുന്നു. അതിൽ സത്യമില്ലെന്നാണ് ബാല പറയുന്നത്. അമൃതയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം ബാലയ്ക്ക് പങ്കാളിയായി വന്നത് എലിസബത്ത് ഉദയനായിരുന്നു. വിവാഹം പക്ഷെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരുന്നില്ല.
ഒരു വർഷം മുമ്പ് എലിസബത്തുമായുള്ള ബന്ധവും ബാല അവസാനിപ്പിച്ചു. ശേഷമാണ് ബാലയുടെ മാമന്റെ മകളായ കോകില നടന്റെ ജീവിതത്തിലേക്ക് വരുന്നത്. ഒരു വർഷമായി കൊച്ചിയിൽ ബാലയ്ക്കൊപ്പം കോകില താമസിക്കുന്നുണ്ട്. പക്ഷെ അടുത്തിടെയാണ് ഇരുവരും ഔദ്യോഗികമായി വിവാഹിതരായത്. വിവാഹത്തോടെ കൊച്ചി ഉപേക്ഷിച്ച ബാല ഇപ്പോൾ വൈക്കത്താണ് കോകിലയ്ക്കൊപ്പം താമസം.
കഴിഞ്ഞ ദിവസമായിരുന്നു ബാലയുടെ പിറന്നാൾ. കോകില ജീവിതത്തിലേക്ക് വന്നശേഷമുള്ള ആദ്യ പിറന്നാൾ ആയതിനാൽ ബന്ധുക്കളെയും സുഹൃത്തുക്കളേയും നാട്ടുകാരേയും വിളിച്ച് ചേർത്ത് വിപുലമായി തന്നെ നടൻ ആഘോഷിച്ചു. കോകിലയ്ക്കൊപ്പം കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയ പേജിലൂടെ നടൻ പങ്കുവെച്ചിരുന്നു.
പിറന്നാൾ വളരെ സന്തോഷം നിറഞ്ഞതായിരുന്നു. ഇതുപോലെ മാമ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം. നൂറ് വയസ് വരെ ആരോഗ്യത്തോടെ ജീവിക്കണം. അതിന് വേണ്ടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത് എന്നാണ് പിറന്നാൾ ആഘോഷത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കോകില പറഞ്ഞത്. എത്ര തന്നെ മാറി നിൽക്കാൻ ശ്രമിച്ചിട്ടും ഇപ്പോഴും ബാലയുടെ പേരിൽ വിവാദങ്ങൾ ഉണ്ടാകുന്നുണ്ട്.
എത്ര തന്നെ മാറി നിൽക്കാൻ ശ്രമിച്ചിട്ടും ഇപ്പോഴും ബാലയുടെ പേരിൽ വിവാദങ്ങൾ ഉണ്ടാകുന്നുണ്ട്. അടുത്തിടെ കോകിലയുടെ കുടുംബത്തെ കുറിച്ച് വീഡിയോയും ഫോട്ടോയും പ്രചരിച്ചപ്പോൾ വൈകാരികമായാണ് ബാല പ്രതികരിച്ചത്. ഇപ്പോഴിതാ ബാലയുടെ പേരിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രതികരിച്ചിരിക്കുകയാണ് കോകില. തങ്ങൾക്കും ചില സത്യങ്ങൾ തുറന്ന് പറയാനുണ്ടെന്നും ചിലരുടെ ജീവിതം നശിക്കാതിരിക്കാനാണ് മൗനം പാലിക്കുന്നതെന്നുമാണ് കോകില പറഞ്ഞത്.
ഞങ്ങൾ ഞങ്ങളുടെ കാര്യങ്ങൾ നോക്കി സന്തോഷമായി മുന്നോട്ട് പോവുകയാണ്. ഞങ്ങളെ ബുദ്ധിമുട്ടിക്കാതെ അവർ അവരുടെ വഴി നോക്കി പോകുന്നതാകും നല്ലത്. ആവശ്യമില്ലാതെ മാമയെ പറ്റി തെറ്റായ കാര്യങ്ങൾ പറയരുത്. അത് കാണുമ്പോൾ എന്നെ ബാധിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്. എനിക്ക് സത്യങ്ങൾ എല്ലാം അറിയുന്നതാണ്. അത് എല്ലാവരോടും പറയണമെന്നും എനിക്ക് ആഗ്രഹമുണ്ട്.
എന്നാൽ പുറത്ത് പറയാതെ ഇരിക്കുന്നത് മാമന് വേണ്ടിയാണ്. അത് പുറത്ത് പറഞ്ഞാൽ പലർക്കും നല്ലതിനാവില്ല. ചിലരുടെ ജീവിതം നശിപ്പിക്കേണ്ടെന്ന് കരുതിയാണ് പറയാത്തത്. അവർ അവരുടെ രീതിയിൽ മുന്നോട്ട് പോകുന്നതാകും നല്ലത്. ഇനി ഞങ്ങളെ അവർ ശല്യം ചെയ്യാൻ വന്നാൽ ഞാൻ ചിലത് തുറന്ന് പറയും. മാമന്റെ അനുവാദം കിട്ടാനൊന്നും ഞാൻ കാത്തുനിൽക്കില്ല.
ഞാൻ പലതും പറഞ്ഞാൽ അത് പലരുടെയും ജീവിതത്തെ ബാധിക്കും. അവരെക്കുറിച്ചുള്ള വലിയ രഹസ്യവും എനിക്ക് അറിയാം എന്നാണ് കോകില പറഞ്ഞത്. വീഡിയോ വൈറലായതോടെ കോകില എലിസബത്തിനെ കുറിച്ചാണോ സംസാരിക്കുന്നതെന്ന ചോദ്യമാണ് പ്രേക്ഷകരിൽ ഉയർന്നത്. പേര് വെളിപ്പെടുത്താതെയായിരുന്നു കോകിലയുടെ പ്രതികരണം.
കോകിലയെ കുറിച്ച് പറയുമ്പോഴെല്ലാം ബാലയ്ക്ക് നൂറ് നാവാണ്. തന്റെ സന്തോഷത്തിനും ഐശ്വര്യത്തിനും കാരണം കോകിലയാണെന്ന് നിരന്തരം താരം പറയാറുള്ളത്. ഞാനാണ് ഭർത്താവെന്ന് കോകില മനസിൽ ഉറപ്പിച്ചിരുന്നു. അത് തിരിച്ചറിഞ്ഞപ്പോൾ ഞാനും അവളെ സ്നേഹിക്കാൻ തുടങ്ങി. പ്രായം കുറവായതുകൊണ്ട് അവളെ ഞാൻ പങ്കാളിയായി ആദ്യം കണ്ടിരുന്നില്ലെന്നും പുതിയ വീഡിയോയിൽ ബാല പറഞ്ഞു.
പൊതുവെ ബാലയുടെ ഭാഗത്ത് നിന്ന് അദ്ദേഹത്തിന് വേണ്ടി സംസാരിക്കാൻ ആരും വരാറില്ല. എല്ലാ വിവാദങ്ങളും പ്രതിസന്ധികളും ബാല ഒറ്റയ്ക്കാണ് നേരിട്ടത്. എന്നാൽ കോകില വന്നശേഷം എല്ലാം മാറി. ബാലയ്ക്ക് ഭാര്യ മാത്രമല്ല സുഹൃത്തും വഴികാട്ടിയുമെല്ലാമാണിപ്പോൾ കോകില.
content highlight: bala-celebrated-his-birthday