സര്‍ഗാത്മകതയ്ക്ക് വിലക്കുകളില്ലാതെ മികച്ച കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന വേദിയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സംവിധായകര്‍. ഏഴാം ദിനം ടാഗോര്‍ തിയറ്ററില്‍ നടന്ന മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ സംവിധായകരായ ഫാസില്‍ മുഹമ്മദ്, ജിതിന്‍ ഐസക് തോമസ്, ഈജിപ്ഷ്യന്‍ അഭിനേതാവായ അഹ്‌മദ് കമല്‍ എന്നിവരാണ് പങ്കെടുത്തത്.
വളരെ കുറഞ്ഞ ചിലവില്‍ ചിത്രീകരിച്ച ചിത്രമായിട്ടും ‘പാത്ത്’ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഐ എഫ് എഫ് കെയില്‍ ലഭിച്ചത് എന്നതില്‍ സന്തോഷമുണ്ടന്ന് സംവിധായകന്‍ ജിതിന്‍ ഐസക് തോമസ് പറഞ്ഞു. പൊന്നാനിയിലെ അയല്‍ക്കാരും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയൊരു ടീമിന്റെ പരിശ്രമമാണ് ‘ഫെമിനിച്ചി ഫാത്തിമ’ എന്ന് ഫാസില്‍ പറഞ്ഞു. സ്വന്തം വീട്ടിലെ സ്ത്രീജീവിതങ്ങളാണ് താന്‍ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിനിമയെ ശ്രദ്ധാപൂര്‍വമാണ് വീക്ഷിക്കുന്നതെന്നും അതേ സമയം ഈജിപ്ഷ്യന്‍ സിനിമ നേരിടുന്ന സെന്‍സര്‍ഷിപ്പ് പ്രശ്നങ്ങളെ കുറിച്ചും ഈജിപ്ഷ്യന്‍ അഭിനേതാവ് അഹ്‌മദ് കമല്‍ സാംസാരിച്ചു. മീര സാഹിബ് മോഡറേറ്ററായ ചര്‍ച്ചയില്‍ ബാബു കിരിയത്ത് നന്ദി അറിയിച്ചു. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേലായിലെ മീറ്റ് ദി ഡയറക്ട്ടേഴ്സ് പരിപാടിയുടെ അവസാനത്തെ പതിപ്പായിരുന്നു ഇത്.