Movie News

ജയ് മഹേന്ദ്രൻ ടീം വീണ്ടും ഒന്നിക്കുന്നു; രസകരമായ മേക്കിംഗ് വീഡിയോ പുറത്ത് – saiju kurup and rahul riji nair to join again

ചിത്രത്തിന്റെ പുതിയ അപ്ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ

ഏറെ പ്രേക്ഷക പ്രീതി നേടിയ ജയ് മഹേന്ദ്രൻ വെബ് സീരീസിന് ശേഷം രാഹുൽ റിജി നായരും സൈജു കുറുപ്പും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ രസകരമായ മേക്കിംഗ് വീഡിയോ പുറത്ത്. ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിന്റെ ഷോ റണ്ണറും നിർമ്മാതാവും തിരക്കഥാകൃത്തും രാഹുൽ റിജി നായരായിരുന്നു. സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തിയ വെബ് സീരീസിൽ ഒരു പ്രധാന കഥാപാത്രത്തെയും രാഹുൽ അവതരിപ്പിച്ചിരുന്നു.

ഇപ്പോഴിതാ സിനിമയുമായി ആണ് രാഹുൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പുതിയ ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിടും. സംവിധായകൻ തന്നെയാണ് ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രം തിരക്കഥ എഴുതി നിർമ്മിക്കുന്നത്. ‘ജയ് മഹേന്ദ്രൻ ടീം വീണ്ടും ഒന്നിക്കുന്നു… പക്ഷെ ചില കണ്ടീഷനുകൾ ഉണ്ട്!’ എന്ന കുറിപ്പോടുകൂടിയാണ് മേക്കിംഗ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചഏറെ രസകരമായ സംഭാഷണങ്ങൾ നിറഞ്ഞ മേക്കിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

STORY HIGHLIGHT: saiju kurup and rahul riji nair to join again this time for a movie