ധനുഷിൻ്റെ മൂന്നാമത്തെ സംവിധാനമായ നിലാവു എൻ മേൽ എന്നടി കോബത്തിൻ്റെ മൂന്നാം ഗാനമായ ‘യെഡി’ യുടെ പ്രഖ്യാപനം നടത്തി പോസ്റ്റർ പുറത്ത് വിട്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ‘യെഡി’ അനൗൺസ്‌മെൻ്റ് പോസ്റ്ററിൽ പവിഷും അനിഖ സുരേന്ദ്രനും ഉണ്ട്. ജിവി പ്രകാശ് ഈണം പകർന്ന ഗാനം എഴുതിയിരിക്കുന്നത് വിവേക് ആണ്. ചിത്രം 2025 ഫെബ്രുവരി 7ന് തിയേറ്ററിൽ എത്തും.
റൊമാൻ്റിക് നമ്പർ വെള്ളിയാഴ്ച പുറത്തിറങ്ങും. ചിത്രത്തിൽ പവിഷ്, അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യർ, മാത്യു തോമസ്, വെങ്കിടേഷ് മേനോൻ, റാബിയ ഖാത്തൂൺ, രമ്യ രംഗനാഥൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.
ഒരു സാധാരണ പ്രണയകഥ യായി ഒരുന്നുഗുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന് വേണ്ടി ജിവി പ്രകാശ് സംഗീതവും ലിയോൺ ബ്രിട്ടോയുടെ ഛായാഗ്രഹണവും നിർവ്വഹിക്കും.
STORY HIGHLIGHT: nilavuku en mel ennadi kobam movie song release date out