Beauty Tips

മുഖത്ത് ക്രീമുകൾ ഇടുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

പലയാളുകളുടെയും മനസ്സിൽ ഉണ്ടാകുന്ന ഒരു വലിയ സംശയമാണ് ഏതു മോയ്സ്ചറൈസർ ഉപയോഗിക്കണമെന്ന് ഉള്ളത്. മുഖത്ത് പുരട്ടുവാൻ മോയിസ്ചറൈസർ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് എപ്പോഴും നമ്മൾ മനസ്സിലാക്കി വയ്ക്കണം. നമ്മുടെ മുഖത്ത് ഒരു ക്രീം ഉപയോഗിക്കുന്നതിന് മുൻപ് തീർച്ചയായും ഒരു ഡോക്ടറുടെ നിർദ്ദേശം തേടുന്നത് അത്യാവശ്യമാണ് നല്ലൊരു ഡെർമറ്റോളജിസ്റ്റിനെ കണ്ടതിനുശേഷം മുഖത്ത് ക്രീം ഉപയോഗിക്കുന്നതാണ് നല്ലത്.

എന്തൊക്കെ ശ്രദ്ധിക്കണം

ആദ്യം മനസ്സിലാക്കേണ്ടത് നമ്മുടെ സ്കിന്ന് ഏത് തരത്തിലുള്ളതാണ് എന്നതാണ് ഓയിലി സ്കിൻ ആണോ നോർമൽ സ്കിൻ ആണോ ഡ്രൈ സ്കിൻ ആണോ അതോ സെൻസിറ്റീവ് ആണോ എന്ന് മനസ്സിലാക്കണം. അതിനുശേഷം മാത്രമേ ഒരു ക്രീം തിരഞ്ഞെടുക്കാൻ പാടുള്ളൂ

ഏതു മോയിസ്ച്ചറൈസർ ഉപയോഗിക്കാം

ഒരു വിദഗ്ധനായ ഡെർമറ്റോളജിസ്റ്റിന്റെ സഹായത്തോടെ അത് തിരഞ്ഞെടുക്കാവുന്നതാണ്. ഒരു ഡെർമറ്റോളജിസ്റ്റ് സഹായത്തോടെ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ മുഖത്ത് മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല പൊതുവേ പല ക്രീമുകളും വിപണിയിൽ ഉണ്ടായെങ്കിലും സാധാരണയായി ഡോക്ടർമാർ സജസ്റ്റ് ചെയ്യാറുള്ള ചില ബ്രാൻഡുകൾ, സെറ്റാഫിൽ അവിനോ ഡെർമ്മ തുടങ്ങിയവ ആയിരിക്കും.

എങ്ങനെ തിരഞ്ഞെടുക്കാം

ഒരു ക്രീം വാങ്ങുമ്പോൾ അതിന്റെ പുറത്ത് അതിനെക്കുറിച്ച് വ്യക്തമായി എഴുതിയിട്ടുണ്ടാകും പാരാബിൻ ഫ്രീ ആയിട്ടുള്ള ക്രീമുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക അതിൽ കെമിക്കലുകൾ വളരെ കുറവായിരിക്കും. അതേപോലെതന്നെ ഒരുപാട് മണമുള്ള ക്രീമുകൾ തിരഞ്ഞെടുക്കാതിരിക്കുക