ഇന്ന് കൂടുതലായും നമ്മുടെ വിപണിയിൽ കണ്ടുവരുന്ന ഒന്നാണ് ഫേസ്സിറം. ഫേസ് സിറം എപ്പോഴാണ് നമ്മൾ ഉപയോഗിക്കേണ്ടത് ഫെയ്സ് സിറം ഉപയോഗിക്കുന്നതുകൊണ്ട് എന്ത് ഗുണമാണ് നമ്മുടെ മുഖത്ത് ഉണ്ടാവുന്നത് ഇതൊക്കെ നമ്മൾ മനസ്സിലാക്കി എടുക്കണം വെറുതെ എന്തെങ്കിലും മുഖത്ത് വാങ്ങി തേച്ചാൽ പോരാ. ഇതുകൊണ്ട് എന്ത് ഗുണമാണ് നമുക്കുള്ളത് എന്നുകൂടി മനസ്സിലാക്കിയതിനു ശേഷം വേണം അത് ഉപയോഗിക്കുവാൻ
എന്താണ് ഫെയ്സ് സിറം
മോയിസ്ചറൈസറിന് പകരമായി ഉപയോഗിക്കാവുന്ന കുറച്ചുകൂടി കട്ടി കുറഞ്ഞ ഒരു വസ്തുവാണ് ഫേസ് സിറം. ക്രീമോ മോയ്സ്ചറൈസറോ നമ്മുടെ മുഖത്ത് ഇടുമ്പോൾ ഉണ്ടാകുന്നതിലും പെട്ടെന്ന് നമ്മുടെ മുഖത്തേക്ക് അബ്സോർബ് ചെയ്യാൻ ഈ സിറത്തിന് സാധിക്കാറുണ്ട്.
എപ്പോൾ മുതൽ ഇത് ഉപയോഗിക്കാം
എപ്പോൾ വേണമെങ്കിലും ഇത് ഉപയോഗിക്കാം പക്ഷേ 30 ന് ശേഷം ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത് കാരണം അങ്ങനെയാണെങ്കിൽ നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ആന്റി ഏജിങ് കുറയ്ക്കാൻ ഇവയ്ക്ക് സാധിക്കാറുണ്ട്.
ഏതു സിറം ഉപയോഗിക്കാം
ഏത് സ്കിൻ ഉള്ളവർക്കും ഉപയോഗിക്കാൻ പറ്റുന്നത് വിറ്റാമിൻ സിറമാണ് അതല്ല പ്രത്യേകമായിട്ടുള്ള എന്തെങ്കിലും പർപ്പസിനാണ് ഉപയോഗിക്കുന്നത് എങ്കിൽ അത് ശ്രദ്ധിച്ചുവേണം ഉപയോഗിക്കാൻ ഉദാഹരണമായി മുഖത്തെ കറുത്ത പാടുകൾ മാറാനാണ് നിങ്ങൾ ഈ സിറം ഉപയോഗിക്കുന്നത് എങ്കിൽ അതിനായി കോജിക്ക് ആസിഡ് അടങ്ങിയ സിറം വേണം ഉപയോഗിക്കാൻ. ആന്റി ഏജിങ് ആണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ഉപയോഗിക്കേണ്ടത് റെറ്റിനോൾ ആണ്..