വിവാദ നായകനാണ് ബാല. തമിഴ്‌നാട്ടില്‍ നിന്നും വന്ന് നായകനായും വില്ലനായുമെല്ലാം മലയാള സിനിമയില്‍ നിറ സാന്നിധ്യമായി മാറിയ നടനാണ് ബാല. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ബാല എല്ലാ ദിവസവും ചര്‍ച്ചയാകുന്നുണ്ട്. തന്റെ വ്യക്തി ജീവിതത്തിലെ വിവാദങ്ങളുടെ പേരിലാണ് ബാല വാര്‍ത്തകളിൽ നിറയുന്നത്. അടുത്തിടെയാണ് ബാല വീണ്ടും വിവാഹിതനായത്. മുറപ്പെണ്ണായ കോകിലയെ ആണ് താരം വിവാഹം ചെയ്തത്.
തങ്ങൾക്ക് ഉടൻ കുട്ടിയുണ്ടാകുമെന്നും താൻ എടുത്തുകൊണ്ട് നടന്ന കുട്ടിയാണ് കോകില എന്നും ബാല പറഞ്ഞിരുന്നു. അമൃതയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ബാല എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു. ഇരുവരും സോഷ്യല്‍ മീഡിയയിലെ ജനപ്രീയ ജോഡിയായിരുന്നു. എന്നാല്‍ ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ബാലയുടെ പിറന്നാൾ. കോകില ജീവിതത്തിലേക്ക് വന്നശേഷമുള്ള ആദ്യ പിറന്നാൾ ആയതിനാൽ ബന്ധുക്കളെയും സുഹൃത്തുക്കളേയും നാട്ടുകാരേയും വിളിച്ച് ചേർത്ത് വിപുലമായി തന്നെ നടൻ ആഘോഷിച്ചു. കോകിലയ്ക്കൊപ്പം കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയ പേജിലൂടെ നടൻ പങ്കുവെച്ചിരുന്നു.
പിറന്നാളിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങൾ ചിത്രീകരിക്കാനെത്തിയ മീഡിയയോട് കോകിലയ്ക്ക് മുമ്പുണ്ടായിരുന്ന ജോലിയെ കുറിച്ച് ബാല വെളിപ്പെടുത്തി. ആ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോകിലയ്ക്ക് വലിയൊരു കഫേയുണ്ടായിരുന്നു. അവൾ തന്നെയായിരുന്നു ഓണർ. അത് അവിടെ വിട്ടിട്ടാണ് അവൾ എനിക്ക് വേണ്ടി വന്നത്. ആ സന്മനസ് ആർക്ക് ഉണ്ടാകും?. ഈ ജനറേഷനിൽ ആർക്കും ഉണ്ടാവില്ല.
ഞാൻ ഭാഗ്യവാനാണ് എന്നാണ് ബാല പറഞ്ഞത്. കോകിലയ്ക്ക് ഇരുപത്തിനാല് വയസ് മാത്രമെയുള്ളുവെന്നതുകൊണ്ട് വിവാഹം ചെയ്യാൻ മടിച്ചിരുന്നുവെന്ന് ബാല മുമ്പ് പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി തന്നെ അവൾ സ്നേഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് സ്വീകരിച്ചതെന്നും നടൻ പറഞ്ഞിരുന്നു. തമിഴ്നാട്ടിൽ ജനിച്ച് വളർന്ന കോകിലയുടെ കുടുംബവും അവിടെ പ്രശസ്തമായ ഒന്നാണെന്നും ബാല പറഞ്ഞിട്ടുണ്ട്.
തമിഴ്നാട്ടിലെ പ്രമുഖനായ ഒരു രാഷ്ട്രീയ പ്രവർത്തകന്റെ മകളാണ് കോകില. തന്നെപ്പോലെ വളരെയേറെ ആസ്തികൾക്ക് ഉടമ കൂടിയാണ് കോകില. മാമന്റെ മകളാണ് കോകില എന്ന് പറയുമ്പോൾ തന്നെ ആ ബന്ധം ഏതു തരത്തിലെന്നു വ്യക്തമാക്കാൻ ബാല തയാറായിട്ടില്ല. അടുത്തിടെ കോകിലയെ ‘വേലക്കാരി’ എന്നൊരാൾ സൈബർ സ്‌പെയ്‌സിൽ വിളിച്ചതിൽ ബാല രൂക്ഷമായി പ്രതികരിച്ചിരുന്നു. അധിക്ഷേപിച്ചയാൾ മാപ്പു പറയണം എന്ന് ബാല നിർബന്ധം പിടിച്ചിരുന്നു. ബാലയുടെ മുൻവിവാഹങ്ങളുടെ പേരിലും മകൾ നടത്തിയ വെളിപ്പെടുത്തലുകളുടെ പേരിലും അടുത്തകാലത്ത് നിരവധി വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു