ആരാധകരുടെ ഇഷ്ട ജോഡികളാണ് ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരുടെയും വിവാഹമോചന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിൽ വലിയരീതിയിൽ ഇടം നേടിയെടുത്തിരുന്നു. എന്ത് ചടങ്ങിനും, അവാര്‍ഡ് ഷോയ്ക്കും ഐശ്വര്യയ്‌ക്കൊപ്പം മകള്‍ ആരാധ്യ മാത്രമാണ് ഉണ്ടാവാറുള്ളത്. ആരാധ്യയുടെ സ്‌കൂളിലെ പരിപാടികള്‍ക്കും അഭിഷേക് ഉണ്ടാവാറില്ല. ഇപ്പോഴിതാ ഇരുവരും മകള്‍ ആരാധ്യയുടെ സ്‌കൂള്‍ വാര്‍ഷിക പരിപാടിക്ക് ഒന്നിച്ചെത്തിയിരിക്കുകയാണ്.
ആരാധ്യയുടെ ധീരുബായി അംബാനി സ്‌കൂളില്‍ നടന്ന വര്‍ഷാന്ത്യ പരിപാടിയിലേക്കാണ് ഐശ്വര്യ റായിയ്‌ക്കൊപ്പം അഭിഷേക് ബച്ചനും മുത്തശ്ശന്‍ അമിതാഭ് ബച്ചനും എത്തിയിരുന്നത്. ഐശ്വര്യയെ ചേര്‍ത്ത് പിടിച്ച് അഭിഷേക് നടക്കുന്നതും, ഐശ്വര്യയ്‌ക്കൊപ്പമിരുന്ന്, ആരാധ്യയുടെ സ്റ്റേജ് പെര്‍ഫോമന്‍സ് ഫോണില്‍ പകര്‍ത്തുന്നതുമൊക്കെ പുറത്തുവന്ന വീഡിയോകളിലും ഫോട്ടോകളിലും കാണാം. താരകുടുംബം സ്‌കൂളിലെത്തിയതിന്റെ ഫോട്ടോയും വീഡിയോകളും ഇന്റര്‍നെറ്റില്‍ വൈറലാണ്.
പരിപാടിക്ക് ശേഷം ഐശ്വര്യയും ആരാധ്യയും അഭിഷേകും ഒരുമിച്ച് ഒരു വണ്ടിയില്‍ ഇരുന്നാണ് തിരികെ പോയത്. പൊതുവേദിയിൽ താര കുടുംബം ഒന്നിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഷാരുഖ് ഖാന്‍,സെയ്ഫ് അലിഖാന്‍, കരീന കപൂര്‍ എന്നിവരും മക്കളുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
STORY HIGHLIGHT: aishwarya abhishek bachchan together at aaradhya school