ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം സ്വീകരിച്ച ഒരു നടിയാണ് നവ്യാ നായർ. ഇഷ്ടമെന്ന ചിത്രമാണ് താരത്തിന്റെ ആദ്യ ചിത്രം എങ്കിലും പ്രേക്ഷകർ താരത്തെ കൂടുതലായും ഇഷ്ടപ്പെട്ടു തുടങ്ങുന്നത് നന്ദനം എന്ന സിനിമ മുതലാണ് നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തിന് അത്രത്തോളം ആരാധകർ ഉണ്ടായിരുന്നു വലിയ തോതിൽ തന്നെ ആരാധകരെ സ്വന്തമാക്കിയ ഈ കഥാപാത്രത്തിന് ശേഷം മലയാളികൾ നവ്യാ നായരെ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്
സിനിമയിൽ നിന്നും ഒരു ഇടവേളയിടുത്തിയ നവ്യ പിന്നീട് കുടുംബ ജീവിതവുമായി തിരക്കിലായിരുന്നു അതിനുശേഷം ഒരു പത്ത് വർഷത്തോളം കഴിഞ്ഞാണ് വീണ്ടും ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് നവ്യ തിരിച്ചുവരുന്നത് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഒക്കെ സജീവ സാന്നിധ്യമാണ് സിനിമയ്ക്ക് പുറത്ത് മറ്റൊരു ബിസിനസുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ നവ്യ. ഏർത്ത് ബൈ നവ്യ എന്നു പറഞ്ഞ ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തന്റെ പുതിയ സംരംഭത്തെക്കുറിച്ച് നവ്യ അറിയിക്കുന്നത്
View this post on Instagram
നവ്യ പുതുതായി തുടങ്ങുന്ന ബിസിനസിനെ കുറിച്ചാണ് അറിയിച്ചിരിക്കുന്നത് ഒരു ഓൺലൈൻ സ്റ്റോറാണ് നവ്യ തുടങ്ങുന്നത് വസ്ത്രങ്ങൾക്ക് വേണ്ടിയുള്ള ഓൺലൈൻ സ്റ്റോർ ആണ് ഇത്. ഇതിലൂടെ തങ്ങളുടെ ആദ്യത്തെ കളക്ഷൻ ആളുകളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട് നവ്യ സ്റ്റൈലിഷ് ലുക്കിലുള്ള ഒരു ഡ്രസ്സ് ആണ് ആദ്യത്തെ കളക്ഷൻ ആയി നവ്യ എത്തിച്ചിരിക്കുന്നത് ഇത് വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് നിരവധി ആളുകളാണ് ഇപ്പോൾ ഈ പുതിയ സംരംഭത്തിന് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്