പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിൻസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഷോർട്ട് ഫിലിം ‘ലോൾ’ ചിത്രത്തിന്റെ ട്രെയ്ലർ വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. യൂട്യൂബിൽ പുറത്തിറക്കിയ ഷോർട്ട് ഫിലിം ട്രെയ്ലർ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
ജോസ്ബിൻ പോൾ, ഹരിശങ്കർ, ആതിര സുനിൽ, അജിത്ത് അജി, രൂപ രാഖി, സന്ധ്യ അരവിന്ദ്, അരവിന്ദാക്ഷൻ, ഓസ്റ്റിൻ ആർ ജി, നോയൽ തോമസ് എന്നിവരാണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോൾഡ് സിനിമാസിന്റെ ബാനറിൽ മിലൻ തോമസും, ജിസ്മി ജോസഫും നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം സംവിധായകൻ ജിൻസ് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.
അഭിഷേക് സി.ആർ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയത് ജിഷ്ണു തിലകാണ്. ഷോർട്ട് ഫിലിം ഉടൻ തന്നെ റിലീസ് ചെയ്യും.
STORY HIGHLIGHT: LOL (Laugh Out Love) Official Trailer