അടുത്തകാലത്തായി തീയേറ്ററിന് അകത്തുള്ളതിനേക്കാളും ഡ്രാമ നടക്കുന്നത് പുറത്താണ്. തീയേറ്ററിലെത്തി റിവ്യു പറഞ്ഞും വേഷം കെട്ടിയും പ്രശസ്തരായവർ നിരവധിയാണ്. അങ്ങനെ പ്രശസ്തരായവരാണ് ആറാട്ടണ്ണനും അലിന്‍ ജോസ് പെരേരയുമൊക്കെ ഇവരൊക്കെ ഇന്ന് പ്രേക്ഷകർക്ക് സുപരിചിതരായ വ്യക്തികളാണ്. ഇവർക്ക് ശേഷം ഇപ്പോഴിതാ വൈറലായി മാറിയിരിക്കുകയാണ് ഈ മാർക്കോ ആരാധകൻ.
ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോയുടെ റിലീസിന് മാര്‍ക്കോയായി വേഷപ്പകര്‍ച്ച നടത്തി എത്തിയ ആരാധകനാണ് ഇപ്പോൾ വൈറലാകുന്നത്. ആരാധകന്റെ ലുക്കല്ല വൈറല്‍ ആകാന്‍ കാരണം. മാര്‍ക്കോ എന്ന് വിളിച്ച് കസേരയില്‍ കയറിയ ആരാധകന്‍ തലയും കുത്തി താഴെ വീണതാണ് വൈറലാകാൻ കാരണം. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.
View this post on Instagram
‘മാര്‍ക്കോ അല്ല. മാറിക്കോ, ഓരോ പുതിയ സിനിമ റിലീസ് ആകുമ്പോള്‍ പുതിയ അവതാരം പിറവി എടുക്കുന്നുണ്ട്, എണീച്ച് പൊക്കോ, എനിക്കു വയ്യ ചിരിക്കാന്‍.. വളരെയധികം സന്തോഷം’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ രസകരമായ കമെന്റുകൾ. അതേസമയം ഉണ്ണി മുകുന്ദന്‍ നായകനാകുന്ന മാര്‍ക്കോ തീയേറ്ററിലെത്തിയിരിക്കുകയാണ്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും വയലന്റ് ആയ സിനിമ എന്ന വിശേഷണവുമായാണ് ചിത്രം എത്തിയിരിക്കുന്നത്.
STORY HIGHLIGHT: a fan dressed up as marco and video goes viral