Entertainment

ഇനിയും സിനിമകള്‍ ചെയ്യാന്‍ ഐ എഫ് എഫ് കെയിലെ അവാര്‍ഡ് പ്രചോദനമാകും: പായല്‍ കപാഡിയ

സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മുഖ്യമന്ത്രി പായല്‍ കപാഡിയക്ക് സമ്മാനിച്ചു

കാലിക പ്രസക്തമായ സിനിമകള്‍ സംവിധാനം ചെയ്യാന്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് പ്രചോദനമാകുമെന്ന് അവാര്‍ഡ് ജേതാവും ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന്റെ സംവിധായികയുമായ പായല്‍ കപാഡിയ പറഞ്ഞു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പായല്‍. മലയാളത്തില്‍ സിനിമയെടുത്തത് ഒരു തരത്തില്‍ ഭ്രാന്തന്‍ ആശയമായിരുന്നു. പക്ഷെ കേരളത്തില്‍ ഈ സിനിമക്ക് ലഭിച്ച പിന്തുണയില്‍ ഏറെ അഭിമാനമുണ്ട്. ഈ അംഗീകാരം ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. എന്റെ സിനിമയിലെ അഭിനേത്രിമാര്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞു എന്നതിലും അഭിമാനമുണ്ടെന്നും പായല്‍ കപാഡിയ പറഞ്ഞു. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലെ അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും സദസ്സില്‍ സന്നിഹിതരായിരുന്നു.