Celebrities

തൃഷ നൽകുന്നത് വിവാദങ്ങൾക്ക് മറുപടിയോ? ഇൻസ്റ്റ​ഗ്രാം സ്റ്റോറി ഇങ്ങനെ

തമിഴ് സിനിമാ ലോകത്തിനപ്പുറത്തേക്കും വലിയ ചർച്ചയായിരിക്കുകയാണ് വിജയ്-തൃഷ സൗഹൃദം. വിജയ് വിവാഹ ബന്ധം വേർപ്പെടുത്താൻ പോകുന്നു എന്നും തൃഷയുമായി പ്രണയത്തിലാണെന്നും ഉള്ള നിരവധി കഥകൾ തമിഴകത്ത് പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ, വിജയുടെ രാഷ്ട്രീയ പ്രവേശനത്തോടെ എതിരാളികൾ ഇത്തരം പ്രചരണങ്ങൾക്ക് ആക്കം കൂട്ടി എന്ന് വേണം പറയാൻ. അടുത്തിടെയുണ്ടായ സംഭവം അത്തരത്തിലുള്ളതായിരുന്നു. നടി കീർത്തി സുരേഷിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ തൃഷയും വിജയും ഒന്നിച്ച് യാത്ര തിരിച്ചതാണ് ​ഗോസിപ്പുകളുടെ കടുപ്പം കൂട്ടിയത്. ഒന്നിച്ച് പ്രൈവറ്റ് ജെറ്റിൽ യാത്ര ചെയ്തതിനായിരുന്നു വിമർശനങ്ങൾ അത്രയും നേരിട്ടത്. എന്നാൽ ഈ സംഭവങ്ങളോടൊന്നും തന്നെ ഇരുവരും പ്രതികരിച്ചിരുന്നില്ല.

വിവാദങ്ങൾക്ക് ഇൻസ്റ്റ​ഗ്രാം സ്റ്റോറികളിലൂടെ നേരിട്ടല്ലാതെ മറുപടി നൽകുന്നതാണ് തൃഷയുടെ രീതി. വിവാഹത്തിന് തൃഷ പോയത് ആർക്കൊപ്പം എന്ന ചർച്ചകൾ സജീവമായപ്പോൾ ഒരു കുരങ്ങനൊപ്പമുള്ള ഫോട്ടോ ആയിരുന്നു തൃഷ പങ്കുവെച്ചത്. ഇപ്പോഴും ആ രീതിയിൽ തന്നെയാണ് തൃഷയുടെ നീക്കം. തൃഷ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഈ വിവാദത്തിനുള്ള മറുപടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വളര്‍ത്തു മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചുള്ളതാണ് ഒരു സ്‌റ്റോറി. ‘ആളുകള്‍ക്ക് നിങ്ങളെ ഇഷ്ടമല്ലെങ്കില്‍ അത് കാര്യമാക്കേണ്ടതില്ല. വളര്‍ത്തുനായ നിങ്ങളെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അതില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതുണ്ട്. സ്വയം ചിന്തിക്കേണ്ട സമയമാണത്.’ തൃഷ കുറിച്ചു. എന്തുകൊണ്ട് കോഴികള്‍ അവരുടെ ദിവസം കൂവി വിളിച്ചുകൊണ്ട് തുടങ്ങുന്നത് എന്ന് എനിക്ക് പ്രായം കൂടുംതോറും ഞാന്‍ മനസിലാക്കുന്നു’-എന്നായിരുന്നു മറ്റൊരു സ്‌റ്റോറി.

ഇതിനെല്ലാം പിറകെ വിജയ്-തൃഷ ബന്ധത്തിൽ വിവാദങ്ങൾക്ക് തുടക്കമിട്ട കീര്‍ത്തിയുടെ വിവാഹത്തിനിടെ എടുത്ത ചിത്രങ്ങളും തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. കാഞ്ചീവരം സാരിയില്‍ അതിസുന്ദരിയായാണ് തൃഷ വിവാഹത്തിനെത്തിയത്. ഇളം വയലറ്റ് നിറത്തിലുള്ള വലിയ ബോര്‍ഡര്‍ വരുന്ന പിസ്ത നിറത്തിലുള്ള സാരിയായിരുന്നു ഔട്ട്ഫിറ്റ്. ഇളം വയലറ്റ് നിറത്തിലുള്ള ബ്ലൗസില്‍ സില്‍വര്‍ വര്‍ക്കുകള്‍ ചെയ്തിരുന്നു. ഇതിനൊപ്പം പച്ച മുത്തുകള്‍ വരുന്ന ചോക്കറും നടി ധരിച്ചിരുന്നു.