ഓറഞ്ച് ഇഷ്ടമില്ലാത്ത ആളുകൾ വളരെ കുറവായിരിക്കും നമ്മുടെ നാട്ടിൽ. ഫ്രൂട്ട്സിൻ്റെ കൂട്ടത്തിൽ പലർക്കും ഏറ്റവും ഇഷ്ടമുള്ളതും എപ്പോഴും കഴിക്കാൻ തോന്നുന്നതുമാണ് ഓറഞ്ച്. ഈ ഓറഞ്ച് ആരോഗ്യത്തിനും അതുപോലെ മുഖകാന്തിക്കും വളരെ മികച്ചതാണ്.ഓറഞ്ചില്‍ വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നു. ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ നീക്കം ചെയ്യുന്നതായിരിക്കും.
ഇതിനായി എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഫേസ് പായ്ക്കുകൾ നോക്കാം.
ഓറഞ്ച്- ഗോതമ്പ്
5 ടേബിള്‍സ്പൂണ്‍- ഓറഞ്ച് നീര്
1 ടീസ്പൂണ്‍- ഗോതമ്പ് പൊടി
ഈ രണ്ട് ചേരുവകളും നല്ലതുപോലെ മിക്‌സ് ചെയ്യുക. അതിനുശേഷം മുഖത്ത് കട്ടിയില്‍ പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ മുഖം കഴുകുക. ഇത് എന്നും രാത്രി കിടക്കുന്നതിന് മുന്‍പ് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്.
ഓറഞ്ച്- തൈര്
5 ടേബിള്‍സ്പൂണ്‍- ഓറഞ്ച് നീര്
1 ടീസ്പൂണ്‍- തൈര്
1/2 ടീസ്പൂണ്‍- മുള്‍ട്ടാണി മിട്ടി
ഈ മൂന്ന് ചേരുവകളും നല്ലതുപോലെ മിക്‌സ് ചെയ്ത് എടുക്കുക. അതിനുശേഷം മുഖത്ത് പുരട്ടാവുന്നതാണ്. നല്ല കട്ടിയില്‍ പുരട്ടാന്‍ ശ്രദ്ധിക്കുക. വരണ്ട ചര്‍മ്മം ഉള്ളവരാണെങ്കില്‍ കുറച്ച് തേന്‍ ചേര്‍ക്കുന്നത് നല്ലതായിരിക്കും. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.
content highlight : beauty-tips-natural-ingredients-for-glowing-skin