Celebrities

അലംകൃത പഠിക്കുന്നത് അംബാനി സ്കൂളിൽ; സൂപ്പർ താരങ്ങൾക്കൊപ്പം തിളങ്ങി പൃഥ്വിരാജും സുപ്രിയയും – prithviraj attended alankrita school anniversary

ബോളിവുഡ് സൂപ്പർതാരങ്ങളുടെ മക്കളെല്ലാം പഠിക്കുന്നത് ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിലാണ്. കഴിഞ്ഞ ദിവസം നടന്ന സ്കൂൾ വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ സൂപ്പർതാരങ്ങൾക്കൊപ്പം മലയാളത്തിന്റെ സൂപ്പർ താരം പൃഥ്വിരാജും സുപ്രിയയും എത്തിയിരുന്നു. വാർഷികത്തിന് എത്തിയ പൃഥ്വിരാജിന്റേയും സുപ്രിയയുടേയും വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

മുംബൈയിലേക്ക് താമസം മാറിയതോടെ മകൾ അലംകൃതയെ ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിലാണ് ചേർത്തിരിക്കുന്നത് . അതിനാലാണ് പൃഥ്വിരാജും സുപ്രിയയും സ്കൂൾ വാർഷികത്തിന് എത്തിയത്. നേവി ബ്ല്യൂ ഷർട്ട് ധരിച്ചാണ് പൃഥ്വിരാജ് പരിപാടിയ്ക്ക് എത്തിയത്. നീല ഡ്രസ്സായിരുന്നു സുപ്രിയയുടെ വേഷം.

താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറിനും പിന്നിലുള്ള സീറ്റിലാണ് പൃഥ്വിരാജ് ഇരുന്നത്. ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്– അഭിഷേക് ബച്ചൻ, കരൺ ജോഹർ, ഷാഹിദ് കപൂർ, കരീന കപൂർ- സെയ്ഫ് അലി ഖാൻ എന്നിവരുൾപ്പെടെയുള്ള താരങ്ങളുടെ മക്കൾ പഠിക്കുന്നതും ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിലാണ്.

STORY HIGHLIGHT: prithviraj attended alankrita school anniversary