Celebrities

ജാന്‍മണിക്ക് ഒന്നിനും സമയമില്ല, എവിടെ നോക്കിയാലും ജാന്‍മണിയും അവളുടെ പുതിയ ബോയ്ഫ്രണ്ടും; പരാതി പങ്കുവെച്ച് രഞ്ജിനി ഹരിദാസ് – ranjini haridas opens up about jaanmoni das

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി ബിഗ് ബോസ് താരമായിട്ടാണ് ജാന്‍മണി ദാസിനെ ഇന്ന് കൂടുതൽ ആളുകളും അറിയുന്നത്. ജാന്‍മണിയുടെ ബിഗ് ബോസ് മലയാളം ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ് ആയിരുന്നു. ജാന്‍മണിയുമായി അടുത്ത സൗഹൃദത്തില്‍ ഉള്ള താരമാണ് രഞ്ജിനി ഹരിദാസ്. ജാൻമണി ബിഗ് ബോസിലേക്ക് പോകുന്നതിനു മുന്‍പും തിരിച്ചു വന്നതിന് ശേഷമൊക്കെ ഇരുവരും ഒരുമിച്ച് വീഡിയോയിൽ ഒക്കെ എത്താറുണ്ട്.

ഇപ്പോഴിതാ ജാന്‍മണിക്ക് ഒന്നിനും സമയമില്ലെന്നും പാതി നഗ്നയായിട്ടുള്ള ഫോട്ടോഷോട്ടുകളുടെ തിരക്കിലാണെന്നും പരാതി പങ്കുവെച്ച് പുതിയ വീഡിയോയില്‍ എത്തിയിരിക്കുകയാണ് രഞ്ജിനി. രഞ്ജിനിയെ ജാന്‍മണി മേക്കപ്പ് ചെയ്യുമ്പോഴുള്ള വീഡിയോയിലൂടെയായിരുന്നു രഞ്ജിനി പരാതി പറഞ്ഞത്.

‘ജാന്‍മണി ഇപ്പോള്‍ ഭയങ്കര തിരക്കിലാണ്. മേക്കപ്പ് ഒക്കെ ചെയ്തു തരാന്‍ ഒന്നും സമയമില്ല. കൊളാബ് ചെയ്യാന്‍ മാത്രമാണ് അവര്‍ക്ക് ഇപ്പോള്‍ സമയമുള്ളത്. എവിടെ നോക്കിയാലും ജാന്‍മണിയും അവളുടെ പുതിയ ബോയ്ഫ്രണ്ടും മാത്രമേയുള്ളൂ. അവര്‍ കൊളാബ് ചെയ്തുകൊണ്ടിരിക്കുകയാണ്. എനിക്കതില്‍ സന്തോഷം മാത്രമേയുള്ളൂ. പക്ഷേ ഈ കൊളാബ്രേഷന്റെ ഷൂട്ടിന്റെ സമയത്ത് എന്തിനാണ് നീ പാതി നഗ്നയായി വന്നത് എന്ന് രഞ്ജിനി ജാന്‍മണിയോട് ചോദിക്കുന്നു. ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്ക് താങ്ങാനായില്ല. പിന്നെ അത് പോട്ടെ എന്ന് വിചാരിച്ചു. എന്നാല്‍ രണ്ടുദിവസം മുന്‍പ് ഞാന്‍ ഒരു കാഴ്ച കണ്ടു. അതില്‍ എല്ലാം പുറത്തായിരുന്നു എന്ന് രഞ്ജിനി പറയുമ്പോള്‍ അത് ആക്‌സിഡന്റലി സംഭവിച്ചതാണെന്നാണ് ജാന്‍മണിയുടെ മറുപടി.

ഇത് അവിചാരിതമായി സംഭവിച്ചതാണെന്ന് പറയാന്‍ പറ്റില്ല. കാരണം ജാന്‍മണി വണ്‍ മില്യണ്‍ അടിക്കുന്നതിനുവേണ്ടി ചെയ്തതാണെന്ന് ഞാന്‍ പറയും. പക്ഷേ ഇത് ടെറബിള്‍ ആണ്. എന്റെ കൂടെ വരുമ്പോള്‍ സാരിയുടുത്ത് കുങ്കുമം ഒക്കെ തൊട്ട് വരും. പക്ഷേ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത് അങ്ങനെയല്ല. ജാന്‍മണിയുടെ എല്ലാം പുറത്തു കാണിക്കുന്ന ഒരു വീഡിയോ നിങ്ങള്‍ കണ്ടിരുന്നോ എന്നും രഞ്ജിനി പ്രേക്ഷകരോട് ചോദിക്കുന്നുണ്ട്.

ഇതോട് കൂടി അഭിഷേകും ജാന്‍മണിയും പ്രണയത്തില്‍ ആണെന്നും ഇരുവരും കപ്പിള്‍സ് ആയി നടക്കുകയാണെന്നും തുടങ്ങി സമൂഹ മാധ്യമങ്ങൾ വഴി പല പ്രചാരണമാണ് നടക്കുന്നത്.

STORY HIGHLIGHT: ranjini haridas opens up about jaanmoni das