കണ്ടോലിം ബീച്ചില്‍ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ അകലത്തിലായാണ് അഞ്ജുന ബീച്ച്. കണ്ടോലിം ബീച്ചില്‍ നിന്നും റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍ ഇവിടെയെത്താം. ചെലവേറിയ കുറച്ചധികം ഹോട്ടലുകളുണ്ട് ഇവിടെ. വളരെ പഴയ ബീച്ചുകളിലൊന്നാണ് ഇതെന്നുവേണമെങ്കില്‍ പറയാം. വ്യാപാരകന്ദ്രങ്ങളുടെ തിരക്ക് അത്രയധികമില്ലാത്ത ഇവിടെ നിരവധി പേര്‍ സകുടുംബം സന്ദര്‍ശനത്തിനെത്താറുണ്ട്. മനോഹരമായ ഈ ബീച്ചില്‍ ഒരു സായന്തനം ആസ്വദിച്ചില്ലെങ്കില്‍ ഗോവന്‍ യാത്രയില്‍ അതൊരു നഷ്ടമായിരിക്കും.
സഞ്ചാരികളുടെ സ്വര്‍ഗമെന്നു വിളിക്കപ്പെടുന്ന ഗോവന്‍ ബീച്ചിന്റെ സകല മനോഹാരിതയുമുള്ള അഞ്ജുന ബീച്ചിലെ മനോഹരമായി നിര്‍മിക്കപ്പെട്ട കുടിലുകളിലൂടെ സിഗ്നേച്ചര്‍ കോക്‌ടെയിലുമായി ഒരു സായന്തനം ആരാണ് ഇഷ്ടപ്പെടാത്തത്. ഇത്തരം കര്‍ലീസിലിരുന്നുകൊണ്ട് ജോലിചെയ്യുകയും ഒപ്പം അവധിക്കാലം ആസ്വദിക്കുകയുമാവാം. രണ്ട് നിലകളാണ് ഈ കര്‍ലീസിന് ഉണ്ടാവുക. മുകള്‍ത്തട്ടിലിരുന്നാല്‍ അഞ്ജുന ബീച്ചിന്റെ മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിക്കാം.
ഗോവയിലെ മറ്റുള്ള ബീച്ചുകളെക്കാള്‍ ആഴം കൂടിയതാണ് അഞ്ജുന ബീച്ച്. കടലില്‍ നീന്തുവാനും കടല്‍ത്തീരത്ത് ഭക്ഷണം കഴിക്കാനും മദ്യപിക്കാനും ജോലിചെയ്യാനും വരെ ഇവിടെ സാധ്യതകളുണ്ട്. ബാഗ്, ആക്‌സസറീസ്, ചെരുപ്പുകള്‍ എന്നിവയാണ് അഞ്ജുനയിലെ ഫ്‌ളീ മാര്‍ക്കറ്റിലെ ഏറ്റവും ചെലവേറിയ വസ്തുക്കള്‍. സാധാരണയായി ആഴ്ചയവസാനമാണ് ഇത്തരം ഫ്‌ളീ മാര്‍ക്കറ്റുകള്‍ സജീവമാകുക. ബാഗ, കലാന്‍ഗുട്ട് ബീച്ചുകളില്‍ ചിലപ്പോള്‍ വഴിതെറ്റാനിടയുണ്ട്. വാഹനത്തിലാണ് യാത്രയെങ്കില്‍ ഇടക്കിടെ വഴിതെറ്റുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതും നന്നായിരിക്കും.
STORY HIGHLIGHTS: anjuna-beach-is-a-place-to-celebrate