Thrissur

ലോഡ്ജ് ജീവനക്കാരൻ അറസ്റ്റിൽ; ഉടമയെ കബളിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തു|employee-arrested

​ഗുരുവായൂർ ടെമ്പിൾ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

തൃശൂർ: ലോഡ്ജ് ഉടമയെ കബളിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ. ​ഗുരുവായൂർ വടക്കേ നടയിലുള്ള സ്വകാര്യ ലോ‍ഡ്ജിലെ റിസപ്ഷനിൽ ജോലി ചെയ്തിരുന്ന സന്ദീപ് ടി ചന്ദ്രൻ (35) ആണ് പിടിയിലായത്. ​ഗുരുവായൂർ ടെമ്പിൾ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
രസീതിൽ കൃത്രിമം കാണിച്ചാണ് പ്രതി പണം തട്ടിയെടുത്താണ് ഇയാൾ മുങ്ങിയത്. ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ​ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.
content highlight : employee-arrested-fraud-in-lodge-at-guruvayur