Beauty Tips

അകാലനരയിൽ ഇനി ആവലാതി വേണ്ട; മുടി കറുപ്പിക്കാൻ ഇതാ പ്രകൃതിദത്ത വഴികൾ | haircare-tips-natural-remedies

ഒരാളുടെ മുടി നരയ്ക്കുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ടാകാം

ഇന്ന് പ്രായഭേദമന്യേ പലരെയും അലട്ടുന്ന പ്രശ്നമാണ് അകാലനര. അകാല നര ചെറുപ്പക്കാരെയാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണാന്‍ നെട്ടോട്ടമോടുന്ന കൂട്ടത്തില്‍ പല അബദ്ധങ്ങളിലും പലരും ചെന്നു ചാടും.

ഒരാളുടെ മുടി നരയ്ക്കുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ടാകാം. നമ്മുടെയെല്ലാം ശരീരത്തിൽ ഉടനീളം ദശലക്ഷക്കണക്കിന് രോമകൂപങ്ങളുണ്ട്. അവ ചർമ്മത്തിൻ്റെ ഉപരിതലത്തിൽ ആയി പൊതിഞ്ഞു നിൽക്കുന്ന ചെറിയ ലെയറുകൾ ആയി കാണപ്പെടുന്നവയാണ്. ഹെയർ ഫോളിക്കിളുകളാണ് ഓരോ രോമകൂപങ്ങളെയും നിലനിർത്തുന്നത്. അതിനുള്ളിൽ മെലാനിൻ എന്നറിയപ്പെടുന്ന പിഗ്മെന്റ് സെല്ലുകൾ ഉണ്ടാകും. എന്നാൽ പോഷകക്കുറവ് അടക്കമുള്ള പ്രശ്നങ്ങൾ മൂലം രോമകൂപങ്ങളിലെ പിഗ്മെന്റ് കോശങ്ങളുടെ ഉൽപ്പാദനശേഷി അനിയന്ത്രിതമായി മാറുന്നുണ്ടെങ്കിൽ ഇത് നിങ്ങളുടെ മുടിയുടെ നിറത്തിൽ മാറ്റങ്ങൾ വരുത്താൻ കാരണമാകും. മുടിക്ക് നിറം നൽകുന്ന മെലാനിൻ്റെ ഉൽപ്പാദനത്തിൽ കുറവുണ്ടോകുമ്പോഴാണ് മിക്ക സാഹചര്യങ്ങളിലും ഒരാളുടെ മുടി നരച്ചതായി കാണപ്പെടുന്നത്.

നാടൻ പരിഹാരങ്ങൾ:-

നരച്ച മുടിയേ മികച്ച രീതിയിൽ ഒഴിവാക്കാനായി ഇത്തരം ലക്ഷണങ്ങൾ കാണപ്പെടുമ്പോൾ തന്നെ പരിഹാരമാർഗങ്ങൾ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഹെയർ ഫോളിക്കിളുകൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതു വഴി മുടി നരയ്ക്കുന്നതിൻ്റെ ലക്ഷണങ്ങളെ പ്രതിരോധിക്കാനും നഷ്ടപ്പെട്ട നിറം തിരികെ കൊണ്ടുവരാനും സാധിക്കും. ഇതിനു സഹായിക്കുന്ന പ്രതിവിധികൾ പലതും നമുക്ക് വീട്ടിൽ തന്നെ ചെയ്യാനാകുന്നതേ ഉള്ളൂ എന്നതാണ് നല്ല കാര്യം. നരച്ച മുടിയുടെ ലക്ഷണങ്ങളെ ഒഴിവാക്കുന്നതിനായി എല്ലാവർക്കും പരീക്ഷിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ചില പരിഹാര മാർഗങ്ങളെ ഇന്നിവിടെ കണ്ടെത്താം:-

ഭൃംഗരാജ്

മുടിയുടെ സ്വാഭാവിക നിറം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാൻ ആയുർവേദ സസ്യം കൂടിയായ ഭൃംഗരാജ് സഹായിക്കും. അകാല നരയെ നേരിടുന്നതിന് ലഭ്യമായതിൽ വച്ച് ഏറ്റവും ഫലപ്രദമായ ഉൽപന്നമാണ ഭൃംഗരാജ് ഓയിൽ. ഇതിലടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ നരയുടെ സാധ്യതയെ ചെറുത്തു നിർത്തുന്നതിനും നരച്ച മുടി വേഗത്തിൽ കറുപ്പിക്കുന്നതിനും സഹായിക്കും. ചെറുപ്രായത്തിലുള്ള വർക്ക് തുടങ്ങിയ പ്രായമായവർക്ക് വരെ ഇത് ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഭൃംഗരാജ് ഓയിൽ ഇന്ന് വിപണികളിൽ വളരെ എളുപ്പത്തിൽ ലഭ്യമാണ്. എങ്കിൽത്തന്നെയും ഭൃംഗരാജ് ഇലകൾ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ ഇത് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ 4 ടീസ്പൂൺ വെളിച്ചെണ്ണയോടൊപ്പം ഇലകൾ ചേർത്ത് തിളപ്പിച്ച് മുടിയിൽ മസാജ് ചെയ്യുക. ആഴ്ചയിൽ 2-3 തവണ പതിവായി ഇത് പ്രയോഗിക്കുക.

​നാരങ്ങ നീര്

ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി ക്കൊണ്ട് മുടി കൊഴിച്ചിൽ ലക്ഷണങ്ങളെ നിയന്ത്രിക്കാനും മുടിവേരുകൾക്ക് കരുത്ത് പകരാനും നിറം മങ്ങുന്നതിൻറെ ലക്ഷണങ്ങൾ ഒഴിവാക്കാനും കഴിയുന്ന ആന്റിഓക്‌സിഡന്റുകളായ വിറ്റാമിൻ സി ഉയർന്ന അളവിൽ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഇത് നിങ്ങളുടെ നരച്ച മുടിയുടെ ലക്ഷണങ്ങളെയും ഫലപ്രദമായി നേരിടാൻ സഹായിക്കും. 2 ടീസ്പൂൺ വെളിച്ചെണ്ണയിൽ നാരങ്ങ നീര് ചേർത്ത് മിക്സ് ചെയ്ത് ഈ മിശ്രിതം ചെറുതായി ചൂടാക്കുക. ഇത് നിങ്ങളുടെ തലയോട്ടിയിൽ കുറച്ച് മിനിറ്റ് നേരം മസാജ് ചെയ്ത് തേച്ചുപിടിപ്പിച്ചു ഏകദേശം 30 മിനിറ്റ് സൂക്ഷിക്കാം. മിതമായ ഏതെങ്കിലും സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ 2 തവണ പ്രയോഗിക്കുക.

​ഉലുവ

നരച്ച മുടിക്കുള്ള പ്രകൃതിദത്ത വീട്ടുവൈദ്യമായി ഉലുവ ഉപയോഗിച്ചുവരുന്നു. ഉലുവയിൽ ഹെയർ ഫോളിക്കിളുകളെ ശക്തിപ്പെടുത്താനും മുടിക്ക് ബലം നൽകാനും ആവശ്യമായ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. 2 ടേബിൾസ്പൂൺ ഉലുവ 500 മില്ലി വെള്ളത്തിൽ ഒരു രാത്രി മുഴുവൻ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഇത് ഒരു മിക്സറിൽ ഇട്ട് പൊടിച്ച് മിനുസമാർന്ന പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടി ഒരു മണിക്കൂറോളം സൂക്ഷിക്കാം. മൃദുവായ ഷാംപൂ ഏതെങ്കിലും ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ 1-2 തവണ പ്രയോഗിക്കുക. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ നരച്ച മുടിയുടെ ലക്ഷണങ്ങൾ താനെ കുറയുന്നത് നിങ്ങൾ തിരിച്ചറിയും.

​സവാളയും ഒലിവ് ഓയിലും

മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടിവളർച്ച മെച്ചപ്പെടുത്താനും സഹായിക്കുന്ന ഗുണങ്ങൾ സവാള നൽകും. ഇതിലെ ആൻറി ഓക്സിഡൻ്റൽ ഗുണങ്ങൾ മെലാനിൻ ഉൽപാദനത്തെ മെച്ചപ്പെടുത്തുന്നതിനു പേരുകേട്ടതാണ്. ഇടത്തരം വലിപ്പമുള്ള ഒരു സവാള ചെറുതായി അരിഞ്ഞത് 1 ടേബിൾ സ്പൂൺ ഒലിവ് ഓയിലിനോടൊപ്പം ചേർത്ത് കലർത്തുക. ഇത് നിങ്ങളുടെ തലയോട്ടിയിൽ പുരട്ടി ഏകദേശം 15 മിനിറ്റ് മസാജ് ചെയ്ത് ഏകദേശം 30 മിനിറ്റ് നൽകാം. മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ 2-3 തവണ പ്രയോഗിക്കുക.

​എള്ളെണ്ണ + വെളിച്ചെണ്ണ

എള്ളെണ്ണയും വെളിച്ചെണ്ണയും കൂട്ടിക്കലർത്തി കുറച്ചു ദിവസം പതിവായി ഉപയോഗിക്കുന്നതിലൂടെ നരച്ച മുടിയുടെ നിറം കറുപ്പിക്കാൻ സഹായിക്കും. എള്ള് എണ്ണ 2 സ്പൂൺ വെളിച്ചെണ്ണയോടൊപ്പം കലർത്തി ഈ മിശ്രിതം ചെറുതായി ചൂടാകുന്നതു വരെ ചെറിയ തീയിൽ ചൂടാക്കുക. നിങ്ങളുടെ തലയോട്ടിയിൽ ഇത് പുരട്ടിയ ശേഷം 15 മിനിറ്റ് നന്നായി മസാജ് ചെയ്യുക. തുടർന്ന് ചെറിയ ചൂടുള്ള ഒരു തൂവാല ഉപയോഗിച്ച്കൊണ്ട് കവർ ചെയ്ത് 30 മിനിറ്റ് സൂക്ഷിക്കാം. മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ 2-3 തവണ ഇത് പ്രയോഗിക്കുക.

ശിക്കക്കായ

ശിക്കക്കായ പൊടി തലയില്‍ തേയ്ക്കുന്നതും അകാല നരയെ പ്രതിരോധിയ്ക്കുന്നു. ആഴ്ചയില്‍ രണ്ട് ദിവസം ശീലമാക്കം.

​കറിവേപ്പില

കറിവേപ്പില പ്രകൃതിദത്തമായ ഒരു ഹെയർ ടോണറും മുടിയുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്ന ഗുണങ്ങൾ അടങ്ങിയ ഒരു പ്രധാന ചേരുവയുമാണ്. ഇതിലെ പോഷകങ്ങൾ വെളിച്ചെണ്ണയുമായി സംയോജിപ്പിച്ച ശേഷം നിങ്ങളുടെ തലയോട്ടിയിൽ പ്രയോഗിക്കുന്നത് വഴി നരയുടെ ലക്ഷണങ്ങളെ മികച്ച രീതിയിൽ അകറ്റി നിർത്താൻ കഴിയും നിങ്ങളുടെ വീട്ടുമുറ്റത്ത് തന്നെ വളരെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന ഒന്നാണ് കറിവേപ്പില. 5 മുതൽ 7 കറിവേപ്പിലകൾ വരെ 4 സ്പൂൺ വെളിച്ചെണ്ണയിൽ ഇട്ട് തിളപ്പിക്കുക. ഈ എണ്ണ തണുത്തു കഴിഞ്ഞാൽ നിങ്ങളുടെ തലയോട്ടിയിലും മുടിയിലും സൗമ്യമായി മസാജ് ചെയ്ത്‌ ഒരു ഷവർ തൊപ്പി ഉപയോഗിച്ച് മറച്ചു വയ്ക്കാം. ഏറ്റവും മികച്ചത് ഉറങ്ങുന്നതിനു മുൻപായി ഇത് ചെയ്യുന്നതാണ്. അങ്ങനെയെങ്കിൽ ഇതിലെ ഗുണങ്ങൾ ഒരു രാത്രി മുഴുവനും കൊണ്ട് തലമുടിയിലേക്ക് ഏറ്റവും നന്നായി രീതിയിൽ ഇറങ്ങിച്ചെല്ലാൻ സഹായിക്കും. മറിച്ച് പകൽ സമയങ്ങളിലാണ് നിങ്ങളിത് ചെയ്യുന്നതെങ്കിൽ കുറഞ്ഞത് 30 മിനിറ്റെങ്കിലും സൂക്ഷിച്ച ശേഷം മാത്രം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

​നെല്ലിക്ക

നെല്ലിക്കയിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഏജിംഗ് പ്രോപ്പർട്ടികൾ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്. നരച്ച മുടിയുടെ ലക്ഷണങ്ങളെ ഒഴിവാക്കാൻ ഏറ്റവും നല്ലതാണ് ഈ ഗുണങ്ങളെല്ലാം. നിങ്ങളുടെ തലമുടിയിൽ ഉണ്ടാവുന്ന പ്രോട്ടീൻ നഷ്ടങ്ങൾ കുറയ്ക്കുന്നതിനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു സ്വാഭാവിക മാർഗമായി നെല്ലിക്ക നൽകും ഗുണങ്ങൾ ഉപയോഗപ്പെടുത്താം. മുടിയുടെ ആരോഗ്യത്തിനായി ഉണക്കിപ്പൊടിച്ചെടുത്ത നെല്ലിക്ക ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. നന്നായി ഉണക്കി പൊടിച്ചെടുത്ത നെല്ലിക്കാപ്പൊടി 2 ടീസ്പൂൺ ഒരു കപ്പ് വെളിച്ചെണ്ണയിൽ ചേർത്ത് തിളപ്പിക്കുക. ഈ എണ്ണ ഒരു കുപ്പിയിൽ നിങ്ങൾക്ക് സൂക്ഷിച്ചുവയ്ക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണയായി ഇത് പതിവായി ഉപയോഗിക്കണം. എണ്ണ തലയോട്ടിയിലും മുടിയുടെ വേര് മുതൽ അറ്റം വരെയും തേച്ചുപിടിപ്പിച്ച് സൗമ്യമായി മസാജ് ചെയ്യുക. 30 മിനിറ്റ് തലയിൽ സൂക്ഷിച്ച ശേഷം മിതമായ ഷാംപൂ ഉപയോഗിച്ച് കഴുകുക.

​കട്ടൻ ചായ

കട്ടൻ ചായയിൽ ആന്റിഓക്‌സിഡന്റൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നരച്ച മുടിയുടെ ലക്ഷണങ്ങളെ അകറ്റി മുടിക്ക് ഇരുണ്ട നിറം നൽകുന്നു. പണ്ടുമുതലേ ആളുകൾ നരച്ച മുടിയുടെ ലക്ഷണങ്ങളെ നേരിടുന്നതിനായി ഈ പരിഹാരമാർഗ്ഗം ഉപയോഗിച്ചുവരുന്നു. 3 – 4 ടീ ബാഗുകൾ അല്ലെങ്കിൽ 2 ടീസ്പൂൺ ചായപ്പൊടി ഒരു കപ്പ് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. നന്നായി തണുപ്പിച്ച് എടുത്ത ശേഷം ഈ ദ്രാവകം മുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പുരട്ടുക. നിങ്ങളുടെ തലയോട്ടിയിൽ കുറച്ച് മിനിറ്റ് നേരം മസാജ് ചെയ്ത് ഏകദേശം 1 മണിക്കൂർ കാത്തിരിക്കുക. തുടർന്ന് ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. ആഴ്ചയിൽ 2-3 തവണ പ്രയോഗിക്കുക.

 

content highlight: haircare-tips-natural-remedies