വിവാഹത്തെക്കുറിച്ച് വീണ്ടും മനസ്സ് തുറന്ന് നടി ഐസ്വയ ലക്ഷ്മി. സ്വയം മനസിലാക്കിയിടത്തോളം പ്രണയവും കല്യാണവും ഒന്നും എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഐശ്വര്യ വ്യക്തമാക്കുന്നത്. ഒപ്പം സെല്‍ഫ് ഡിസിപ്ലിനെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി.
തനിക്ക് മുപ്പതാമത്തെ വയസ്സിലാണ് സെല്‍ഫ് ഡിസിപ്ലിന്‍ വരുന്നതെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. ചെറുപ്പത്തില്‍ തല്ലുകൊള്ളി എന്ന് കളിയായി വിളിച്ചാല്‍ പോലും സങ്കടം വരുമായിരുന്നു. എങ്ങനെയും നല്ല കുട്ടി എന്ന് കേള്‍പ്പിക്കാനാണ് പിന്നീട് ഞാന്‍ ശ്രമിച്ചത്. കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കാനും ടിവി കാണാനും ഒക്കെയായിരുന്നു എനിക്ക് ഇഷ്ടമെങ്കിലും അവര്‍ പ്രതീക്ഷിച്ചത് അതായിരുന്നില്ല.
നല്ല കുട്ടിയാണെന്ന് മാതാപിതാക്കളെ കൊണ്ട് പറയിപ്പിക്കുന്നതിനും അവര്‍ക്ക് സന്തോഷം തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥയായി. ഇപ്പോള്‍ എനിക്ക് മാത്രം താല്പര്യമുള്ള അടക്കവും ഒതുക്കവും ആണ് ഉള്ളത്. എന്റെ തീരുമാനങ്ങള്‍ എന്റേത് മാത്രമാണ്. അത് മറ്റാരാളെയും സന്തോഷിപ്പിക്കാന്‍ വേണ്ടിയല്ല. നമ്മുടെ ഇഷ്ടങ്ങള്‍ മറ്റൊരാള്‍ക്ക് വേണ്ടി മാറ്റി വച്ചിട്ട് ജീവിക്കേണ്ട കാര്യമുണ്ടോന്ന് ഐശ്വര്യ ചോദിക്കുന്നു. അച്ഛനും അമ്മയ്ക്കും സിനിമ മേഖലയെ പറ്റി വലിയ ധാരണയില്ല. എങ്കിലും ഇപ്പോള്‍ അവര്‍ക്ക് എന്നെ പറ്റി ആത്മവിശ്വാസം ഉണ്ട്.
ഒരാളെ സ്‌നേഹിക്കുമ്പോള്‍ ആ ബന്ധത്തില്‍ നടത്തുന്ന ആദ്യ നിക്ഷേപം എന്നെ തന്നെയാണ്. ഞാന്‍ പോലും അറിയാതെ എന്റെ മുന്‍ഗണനകള്‍ മാറുകയും പ്രതീക്ഷകള്‍ കൂടുകയും ചെയ്യും. അത് ഒപ്പം ജീവിക്കുന്ന ആള്‍ക്ക് ബുദ്ധിമുട്ടാകും. ഞാന്‍ കാരണം മറ്റൊരാള്‍ ബുദ്ധിമുട്ടണ്ടല്ലോ. എന്റെ സന്തോഷത്തിനും സമാധാനത്തിനും ഞാന്‍ സിംഗിളായി ഇരിക്കുന്നത് തന്നെയല്ലേ നല്ലത്?
സ്വയം മനസിലാക്കിയിടത്തോളം പ്രണയവും കല്യാണവും ഒന്നും എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. ഇനി അങ്ങനെയൊരാള്‍ വന്നാല്‍ എന്ന ഉപചോദ്യം ചോദിക്കില്ലേ. അപ്പോഴും ഞാന്‍ മാറുന്നില്ലല്ലോ. പക്ഷേ മറ്റുള്ളവരുടെ കല്യാണം കൂടാന്‍ വലിയ ഇഷ്ടമാണ് കേട്ടോ… എന്നും ഐശ്വര്യ പറയുന്നു…
content highlight: aishwarya-lekshmi-spoke-about-her-marriage