ശൈത്യകാലം ആരംഭിക്കുമ്പോൾ തന്നെ നമ്മുടെ ചർമ്മം കൂടുതൽ വരണ്ടതും പൊട്ടിപ്പോകുന്നതും ഒക്കെയായി അനുഭവപ്പെടാൻ തുടങ്ങും. ചുണ്ടുകൾ പൊട്ടുന്നത് മുതൽ കാൽപ്പാദങ്ങളിലെ വിണ്ടു കീറലുകൾ വരെ നമ്മെ അലോസരപ്പെടുത്തും. എന്നാൽ ഇതിനെല്ലാം പരിഹാരം കണ്ടേ മതിയാകു. അതും ചർമ്മത്തിൽ ജലാംശം നിലനിർത്തി മോയ്സ്ച്ചുറൈസ് ചെയ്ത് സംരക്ഷിക്കുകയാണെങ്കിൽ ഇത്തരം ചർമ്മരോഗങ്ങളിൽ നിന്നും നിങ്ങൾക്ക് സ്വയം പരിരക്ഷ നേടിയെടുക്കാൻ സാധിക്കും. ആരോഗ്യകരമായ ഒരു ചർമ്മ സ്ഥിതിക്ക് ശൈത്യകാല പരിചരണം ഏറ്റവും അത്യാവശ്യമായ ഒന്നാണ്.
ഇതിനായി ശൈത്യകാലങ്ങളിൽ ചൂടു കൂടുതലുള്ള വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക. ചൂടുവെള്ളം നിങ്ങളുടെ ശരീരത്തിലെ അത്യാവശ്യ മോയ്സ്ച്വുറൈസറുകളെ നീക്കം ചെയ്യാൻ കാരണമാകുന്നു. അതിനാൽ കഴിവതും തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം കുളിക്കാൻ ഉപയോഗിക്കാം. സോപ്പിന്റെ അമിതോപയോഗവും ചർമ്മത്തിൽ കേടുപാടുകൾ സൃഷ്ടിച്ചേക്കാം. ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനായി ബാത്ത് സ്പോഞ്ചുകളും ബോഡി ബ്രഷുകളുമെല്ലാം ഒഴിവാക്കുക.
മഞ്ഞു കാലത്തെ പ്രധാന പ്രശ്നമാണ് ചർമ്മത്തിലെ തൊലി പൊളിഞ്ഞു പോകുന്നത്. ഒരു നല്ല ത്വക്ക് രോഗ വിദഗ്ധനുമായി ബന്ധപ്പെട്ടുകൊണ്ട് നിങ്ങളുടെ ചർമ്മത്തിന്റെ രൂപഘടന മനസിലാക്കായെടുക്കുക. നിങ്ങളുടെ ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് ദോഷകരമല്ലാത്ത എക്സ്ഫോളിയേഷൻ പ്രവർത്തികളിൽ ഏർപ്പെടാം. ചർമ്മം വൃത്തിയാക്കാനായി നല്ല ഒരു ഒരു മോയ്‌സ്ചുറൈസറും പുരട്ടുക. കുളിക്കുന്നതിനു മുമ്പായി എണ്ണ ശരീരത്തിൽ തേച്ച് പിടിപ്പിക്കുന്നത് ഇത്തരം മൊരിച്ചിൽ അകറ്റാൻ സഹായിക്കും.
ചർമ്മത്തെ പ്രകോപിപ്പിക്കുന്ന തുണിത്തരങ്ങൾ ധരിക്കുന്നത് കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. പാൽ അടിസ്ഥാനമാക്കിയുള്ള ക്ലെൻസറുകൾ ചർമ്മത്തെ മിനുസമാർന്നതാക്കി മാറ്റുകയും വരൾച്ച തടയുന്നതിനും സഹായിക്കും. ചർമ്മത്തിൽ നിന്ന് ഈർപ്പത്തെ പുറത്തെടുക്കുന്ന കളിമൺ അധിഷ്ഠിതമായ ഫെയ്സ് മാസ്കുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൈകളിലെയും കാൽപാദങ്ങളിലെയും ചർമ്മം നേർത്തതും മൃദുലമായതുമാണ്. പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതായതിനാൽ ഇവയെ എല്ലായിപ്പോഴും മോയ്‌സ്ചുറൈസ് ചെയ്ത് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
ചർമ്മത്തിന്റെ തരത്തിന് അനുസരിച്ച് ഏറ്റവും ഉത്തമമായ ഒരു ശൈത്യകാല മോയ്‌സ്ചുറൈസർ തിരഞ്ഞെടുക്കുക. പ്രധാനമായും മനസിലാക്കേണ്ട ഒരു കാര്യം തണുത്ത അന്തരീക്ഷം വരണ്ട ചർമത്തിനുള്ള സാധാരണ കാരണമാണ്. പൊതുവെ നിങ്ങളുടെ ചർമം വളരെയധികം വരണ്ടതാണെങ്കിൽ ഡോക്ടറുമായി സംസാരിച്ച ശേഷം മാത്രമേ കാരണം ഉറപ്പിക്കാനാകൂ.
STORY HIGHLIGHT: beauty tips to prevent dry skin during winter