കോഴിക്കോട്: എഴുത്തുകാരൻ എം.ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നതായാണ് ആശുപത്രിയിൽനിന്ന് അറിയിക്കുന്നത്. അതിഗുരുതരാവസ്ഥയിൽ ആയിരുന്ന എം.ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ അറിയിച്ചിരുന്നു
കൈകാലുകൾ അനക്കുന്നതായും ഓക്സിജൻ മാസ്കിലൂടെ ശ്വസിക്കുന്നതായും വിലയിരുത്തിയിട്ടുണ്ട്. എന്നാൽ, ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സ്വകാര്യ ആശുപത്രിയിലെ കാർഡിയോളജി വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ തന്നെയാണ് അദ്ദേഹം തുടരുന്നത്. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സിനിമ പ്രവർത്തകരും അദ്ദേഹത്തെ സന്ദർശിക്കാനെത്തുന്നുണ്ട്.
content highlight : mt-vasudevan-nair-condition