ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സീരിയലിലൂടെയാണ് സുചിത്ര നായര്‍ പ്രേക്ഷകര്‍ക്ക് പരിചിതയായത്. വില്ലത്തിയായ നായികയ്ക്ക് പ്രേക്ഷക പ്രിയം ലഭിയ്ക്കുന്നത് ഒരുപക്ഷെ ആദ്യമായിരിയ്ക്കും. പിന്നീട് ബിഗ്ഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും സുചിത്ര പങ്കെടുത്തു. ഷോയില്‍ വച്ചാണ് തന്റെ പല ആഗ്രഹങ്ങളെ കുറിച്ചും സുചിത്ര തുറന്നു സംസാരിച്ചത്.
ഇപ്പോഴിതാ ക്രിസ്മസ് നിറങ്ങളിൽ സുന്ദരിയായി ഒരുങ്ങിയിരിക്കുകയാണ് സുചിത്ര. ചുവപ്പിൽ സുന്ദരിയായി ക്രിസ്മസ് തൊപ്പിയും വെച്ചാണ് വീഡിയോയിൽ താരം എത്തുന്നത്. വളരെ കളർഫുളായ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ ചിത്രത്തിലൂടെയാണ് സുചിത്രയുടെ തുടക്കം. പ്രാധാന്യമുള്ള വേഷം തന്നെയാണ് സിനിമയിൽ നടിയ്ക്ക് ലഭിച്ചത്. അതിനൊത്ത പ്രകടനം കാഴ്ച വെക്കാനും സൂചിത്രയ്ക്ക് കഴിഞ്ഞുവെന്നായിരുന്നു സിനിമ കണ്ട ആരാധകരുടെ പ്രതികരണം. മോഹൻലാലിന്റെ നായികയായിട്ടായിരുന്നു താരം എത്തിയത്.
View this post on Instagram
അഭിനയത്തിലേക്ക് സുചിത്ര വരുന്നതില്‍ അച്ഛനും ചേട്ടനും ഒന്നും വലിയ താത്പര്യമുണ്ടായിരുന്നില്ലത്രെ. ഒരുപാട് പരിശ്രമിച്ചതിന് ശേഷമാണ് വാനമ്പാടി എന്ന സീരിയലില്‍ അഭിനയിക്കാന്‍ സമ്മതിച്ചത്.
ആഗ്രഹത്തിന്റെ പുറത്ത് ആ ഒരെണ്ണം ചെയ്ത് നിര്‍ത്തണം എന്നായിരുന്നുവത്രെ സുചിത്രയ്ക്ക് ലഭിച്ച നിര്‍ദ്ദേശം. പിന്നീടിങ്ങോട്ട് ഏറെ ആരാധകരുള്ള ഒരു നടിയായി താരം ഉയരുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്‌സുള്ള താരം കൂടിയാണ് സുചിത്ര.
View this post on Instagram
പ്രായമിത്ര ആയിട്ടും എന്താണ് വിവാഹം ചെയ്യാത്തത് എന്ന് വീട്ടുകാരും ബന്ധുക്കളും, നാട്ടുകാരും വരെ ചോദിച്ചു തുടങ്ങി. എന്നാല്‍ ഒരു സിനിമയെങ്കിലും എന്ന തന്റെ സ്വപ്‌നം പൂര്‍ത്തീകരിച്ച ശേഷം മാത്രമേ വിവാഹവും ഉണ്ടാവുകയുള്ളൂ എന്നായിരുന്നു സുചിത്ര പറഞ്ഞത്. ഒടുവിൽ അത് സംഭവിച്ച സന്തോഷം അറിയിച്ചും നടി ആരാധകർക്ക് മുന്നിലെത്തിയിരുന്നു.
content highlight: actress-suchithra-share-beautiful-christmas-photoshoot