Celebrities

‘ശ്രീനിയ്ക്ക് ഒരു സീരിയൽ നടിയുമായി പ്രണയമുണ്ടായിരുന്നു; അവളെ തേച്ചിട്ടാണ് പേളിയെ ഇഷ്ടപ്പെട്ടത്’; അർച്ചനയുടെ വാക്കുകള്‍ വൈറലായതോടെ പേളിയ്ക്കും ശ്രീനിയ്ക്കും വിമർശനപ്പെരുമഴ | srenish and pearle

അർച്ചന സുശീലൻ ബഡായി ബംഗ്ലാവിൽ പങ്കെടുക്കുമ്പോഴാണ് ശ്രീനിഷിന്റെ പ്രണയത്തെ കുറിച്ച് സംസാരിച്ചത്

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് പേളി മാണിയുടേത്. ഭർത്താവ് ശ്രീനിഷും പേളിയും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ വിവാഹങ്ങളിൽ ഒന്നായിരുന്നു ഇരുവരുടെതും. ഇവരുടെ വിവാഹവും പേളിയുടെ ഗർഭകാലവും എല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരുന്നു.. രണ്ടു കുട്ടികളുമൊത്ത് സന്തോഷത്തോടെയുള്ള ജീവിതത്തിലാണ് ഇരുവരും.

ബിഗ് ബോസിൽ വച്ച് പൂവിട്ട പ്രണയമാണ് ഇവരുടെ വിവാഹത്തിലേക്ക് എത്തിയത്. അവരുടെ പ്രണയം പ്രേക്ഷകർ എല്ലാം ലൈവ് ആയി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ഇത്രയും വർഷമായി ഇപ്പോൾ ഇതാ ഇവർ വിമർശനങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. ശ്രീനിഷിന് പുറത്ത് മറ്റൊരു പ്രണയം ഉണ്ടായിരുന്നു എങ്കിലും അത് മറന്നു പേളിയുമായി അടുപ്പത്തിൽ ആയതിനെ പറ്റിയുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പ്രചരിക്കുകയാണ്. ബിഗ്ബോസിൽ സഹ മത്സരാർത്ഥിയും സീരിയൽ നടിയുമായ അർച്ചന സുശീലൻ ബഡായി ബംഗ്ലാവിൽ പങ്കെടുക്കുമ്പോഴാണ് ശ്രീനിഷിന്റെ പ്രണയത്തെ കുറിച്ച് സംസാരിച്ചത്.

‘ശ്രീനിയ്ക്ക് ഒരു സീരിയൽ നടിയുമായി പ്രണയം ഉണ്ടെന്ന കാര്യം എനിക്കറിയാ’മെന്നാണ് അർച്ചന പറഞ്ഞത്. ആ കുട്ടി തന്നെ ഫ്രണ്ട് ആയിരുന്നു. ബിഗ് ബോസിനകത്ത് പേളിയുമായി അടുപ്പത്തിലായി തുടങ്ങിയതോടെ അവൾ ഇട്ടേച്ചു പോകുമോ എന്ന് ശ്രീനിഷിന് ഭയമുണ്ടായിരുന്നു. ഇക്കാര്യം അവനെന്നോട് പറയുമായിരുന്നു. എന്നാല്‍ പിന്നീട് മോഹന്‍ലാലിനോട് പേളിയുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞു. ഇതിനുശേഷം ശ്രീനിഷ് എന്നോട് പേളിയുടെ കാര്യത്തില്‍ അവന്‍ സീരിയസ് ആണെന്ന് വ്യക്തമാക്കുന്നത്. അതുവരെ അവന്‍ പറഞ്ഞിരുന്നത് മറ്റേ കുട്ടി ഇട്ടിട്ട് പോകുമോ എന്നായിരുന്നു. അപ്പോള്‍ അവരെക്കുറിച്ച് ഞാന്‍ എന്ത് വിചാരിക്കണമെന്നാണ്,’ അര്‍ച്ചന പരിപാടിയിലൂടെ ചോദിച്ചത്.

ഈ വീഡിയോ വൈറലായി മാറിയതോടെ ശ്രീനിഷിനെ വിമർശിച്ചുകൊണ്ട് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ജാസ്മിൻ ജാഫർ എന്ന മത്സരാർത്ഥിക്കെതിരെയും സമാനമായ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. പുറത്ത് ജാസ്മിന് ഒരു റിലേഷൻഷിപ്പ് ഉണ്ടായിട്ടും മത്സരത്തിൽ പങ്കെടുത്ത ഗബ്രി എന്ന മത്സരാർത്ഥിയുമായി അടുത്ത സൗഹൃദം കാണിച്ചതിനാണ് ജാസ്മിനെ വിമർശിച്ചത്. ജാസ്മിനെ വിമര്‍ശിച്ചവരൊക്കെ അന്ന് ശ്രീനിഷിനെ അനുകൂലിച്ചവര്‍ ആയിരിക്കും. ഇപ്പോള്‍ അവരൊക്കെ എവിടെ പോയെന്നാണ് ചിലരുടെ ചോദ്യം.

ഇതൊരു പെണ്ണാണ് ചെയ്തത് എങ്കില്‍ എന്തൊക്കെ അവഹേളങ്ങള്‍ എഴുതി വിടുമായിരുന്നു. ജാസ്മിന്‍ ജാഫറിനെ തെറി പറഞ്ഞവര്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലേ എന്തോ? ശ്രീനിഷ് ആയത് കൊണ്ട് കമന്റ്‌സ് ഫുള്‍ സപ്പോര്‍ട്ട് ആണ്. അവരുടെ കല്യാണം കഴിഞ്ഞു 2 കുട്ടികളും ആയി. അവര്‍ സന്തോഷത്തോടെ ജീവിക്കുന്നു. അപ്പോള്‍ ഇനി അത് പറയണോ എന്നാണ് എല്ലാവരും പറയുന്നത്. ഒരാളെ ചതിച്ചിട്ട് മറ്റൊരു ജീവിതത്തിലേക്ക് പോയ ആളെ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യമോ എന്നൊക്കെയാണ് ശ്രീനിഷിനെ കുറ്റപ്പെടുത്തി പലരും പറയുന്നത്.

അതിന്റെ അവന്‍ അനുഭവിക്കുന്നുണ്ട്. 30 മിനുറ്റുള്ള വീഡിയോയില്‍ കാണുന്ന ക്യൂട്ടുനെസ്സും നന്മമരം കളിയും ഒന്നും ആയിരിക്കില്ല അവരുടെ യഥാര്‍ഥ ജീവിതത്തില്‍. പ്രമുഖയുടേയും അവരുടെ വീട്ടുകാരുടെയും അടിമയായത് പോലെയാണ് പല വീഡിയോകള്‍ കാണുമ്പോഴും ശ്രീനിഷിനെ തോന്നുന്നത്.. ആ പ്രമുഖയുടേ ഫാന്‍സിന് ഈ പറഞ്ഞത് ദഹിക്കില്ല…

എന്നാല്‍ ശ്രീനിഷിന്റെ ചോയ്‌സ് ഒരിക്കലും തെറ്റിയില്ല. അവര്‍ നല്ലത് പോലെ ജീവിക്കുന്നത് കണ്ടിട്ട് ആർക്കും സഹിക്കുന്നില്ല. അതുകൊണ്ടാണ് വര്‍ഷം ഇത്രയും കഴിഞ്ഞിട്ടും ഇതൊക്കെ പൊങ്ങി വരാന്‍ കാരണമെന്നാണ് ആരാധകരുടെ അ. കഴിഞ്ഞത് കഴിഞ്ഞു, ഒരു ജീവിതം തകര്‍ക്കരുത്. മറ്റേ കുട്ടി അതില്‍ നിന്ന് റിക്കവര്‍ ആയി കാണും. വീണ്ടും എന്തിനാണ് ഇത് കുത്തി പൊക്കി പോസ്റ്റ് ചെയ്യുന്നത്… എന്നിങ്ങനെ താരങ്ങളെ പിന്തുണച്ചും ആരാധകര്‍ എത്തുകയാണ്.

CONTENT HIGHLIGHT: srinish aravind get negatives archana’s words