പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീല്‍ ഒരുക്കിയ ‘സലാര്‍’വന്‍ വിജയമായി മാറിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. എന്നാല്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് സലാര്‍ 2 ഇനി ഉണ്ടാകില്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു. മെയ് അവസാനം ചിത്രീകരണം ആരംഭിക്കാന്‍ പദ്ധതിയിട്ടെങ്കിലും അത് നടക്കാതെ വന്നപ്പോഴാണ് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ‘
സലാര്‍: ഭാഗം 2 – ശൗര്യംഗ പര്‍വ്വം’എന്നാണ് സിനിമയുടെ മുഴുവന്‍ പേര്.രാമോജി റാവു സിറ്റിയില്‍ ആയിരുന്നു ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് വാര്‍ഷികത്തില്‍ സംവിധായകന്‍ പ്രശാന്ത് നീല്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സലാര്‍ 1 ല്‍ താന്‍ അത്രത്തോളം തൃപ്തനല്ലെന്ന് പ്രശാന്ത് നീല്‍ പറയുന്നു.
റിലീസ് വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് തന്നെ നടത്തിയ അഭിമുഖത്തിലാണ് പ്രശാന്ത് നീല്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. സലാറിന്‍റെ കാര്യത്തില്‍ എത്രത്തോളം സന്തോഷവാനാണ് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെ- “ഞാന്‍ പൂര്‍ണ്ണമായും സന്തോഷവാനല്ല. എടുത്ത പ്രയത്നം വച്ച് നോക്കുമ്പോള്‍ കുറച്ച് നിരാശനാണ്.
കെജിഎഫ് 2 ന്റെ (വിജയം സൃഷ്ടിച്ച) സ്വാധീനത്താല്‍ സലാര്‍ പൂര്‍ത്തിയാക്കുമ്പോള്‍ ആന്തരികമായി ഞാന്‍ തൃപ്തനായിരുന്നോ എന്ന് അറിയില്ല. എന്നാല്‍ സലാര്‍ 2 എന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ചെയ്യാനാണ് ഞാന്‍ തീരുമാനിച്ചത്. അതിന്‍റെ എഴുത്ത് ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച ഒന്നായിരിക്കും. പ്രേക്ഷകരും ഞാന്‍ തന്നെയും പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും അത്. അതില്‍ അങ്ങേയറ്റം ആത്മവിശ്വാസമുണ്ട് എനിക്ക്. ജീവിതത്തില്‍ വളരെ കുറച്ച് കാര്യങ്ങളിലേ എനിക്ക് ആത്മവിശ്വാസമുള്ളൂ. സലാര്‍ 2 എന്‍റെ ചോദ്യം ചെയ്യപ്പെടാത്ത മികച്ച വര്‍ക്കുകളില്‍ ഒന്നായിരിക്കും”, പ്രശാന്ത് നീല്‍ പറയുന്നു.
പ്രഭാസ് കഴിഞ്ഞാല്‍ സലാറില്‍ പ്രാധാന്യമുള്ള കഥാപാത്രമായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു.
content highlight: prashanth-neel-salaar