ഒരുപാട് ഇഷ്ടമുള്ള ഒരു വസ്ത്രത്തിൽ തുരുമ്പ് കറ വന്നാലുള്ള ഒരു അവസ്ഥ ഒന്നാലോചിച്ച് നോക്കിയിട്ടുണ്ടോ ? അത് കണ്ടാൽ പിന്നെ ആ വസ്ത്രം കളയുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലെന്നായിരിക്കുമെന്ന് എല്ലാവരും ചിന്തിക്കുക. എന്നാൽ ആ ഇഷ്ടമുള്ള വസ്ത്രം ഇനിയും നിങ്ങൾക്ക് ഇടാം. എങ്ങനെയാണെന്നല്ലേ… വസ്ത്രത്തിലെ ഇരുമ്പിന്റെ കറ പുഷ്പം പോലെ മാറ്റാം. അതിന് വില കൂടിയ ഉൽപ്പന്നങ്ങൾ ഒന്നും ആവശ്യമില്ല. വീട്ടിൽ ഉണ്ടാവാൻ സാധ്യതയുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചുതന്നെ തുരുമ്പിന്റെ കറ നീക്കം ചെയ്യാം. അതിനുള്ള രീതികൾ ഒന്ന് നോക്കിയാലോ
നാരങ്ങാനീരും ഉപ്പും
വസ്ത്രത്തിൽ കറയുള്ള ഭാഗത്തിന് മുകളിലേക്ക് ഉപ്പു വിതറുക. എന്നിട്ട് അതിലേക്ക് നാരങ്ങ ഉരയ്ക്കുക. ഇത് കുറച്ചുസമയം വെയിലത്ത് വയ്ക്കുക. നാരങ്ങയിലെ ആസിഡ് തുരുമ്പിനെ കളയാൻ സഹായിക്കുന്നു.
വൈറ്റ് വിനാഗിരി
വസ്ത്രത്തിലെ തുരുമ്പിന് കറി ഒഴിവാക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് വൈറ്റ് വിനാഗിരി. കറയുള്ള ഭാഗം വിനാഗിരിയിൽ ഏകദേശം 30 മിനിറ്റ് മുക്കിവെക്കുക. ഇനി ബ്രഷോ തുണിയോ ഉപയോഗിച്ച് മൃദുവായി സ്ക്രബ്ബ് ചെയ്യു വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. ആവശ്യമെങ്കിൽ ഇതേപോലെ തന്നെ ഒന്നുകൂടി ചെയ്യുക.
ബേക്കിംഗ് സോഡാ പേസ്റ്റ്
ബേക്കിംഗ് സോഡാ വെള്ളത്തിൽ കലർത്തി കട്ടിയുള്ള പേസ്റ്റ് രൂപത്തിൽ ആക്കുക. ഈ പേസ്റ്റ് കറയിൽ പുരട്ടി ഒരു മണിക്കൂർ വെയ്ക്കുക. വെള്ളം ഉപയോഗിച്ച് കഴുകുന്നതിന് മുൻപ് മൃദുവായി സ്ക്രബ് ചെയ്യുക.
ബട്ടർ മിൽക്ക് സോക്ക്
വീട്ടിൽ മോരു ഉണ്ടെങ്കിൽ ഈ കറ എളുപ്പത്തിൽ നീക്കം ചെയ്യാം. തുരുമ്പ് കറയുള്ള വസ്ത്രം രാത്രി മുഴുവൻ മോരിൽ മുക്കി വയ്ക്കുക. മോരിലെ ലാക്റ്റിക് ആസിഡ് തുരുമ്പിന്റെ കണങ്ങളെ അലിയിക്കാൻ സഹായിക്കുന്നു.
ഹൈഡ്രജൻ പെറോക്സൈഡ്
ഹൈഡ്രജൻ പെറോക്സൈഡ് കറയിൽ പുരട്ടി 10 മുതൽ 15 മിനിറ്റ് വരെ വയ്ക്കുക. തണുത്ത വെള്ളത്തിൽ കഴുകുക.. എന്നാൽ ഇത് ചില തുണിത്തരങ്ങൾ ബ്ലീച്ച് ചെയ്യുന്നതിനാൽ ശ്രദ്ധിക്കണം.
ഈ രീതികളിൽ ഒന്നെങ്കിലും പരീക്ഷിച്ചു നോക്കൂ. ലളിതവും ചെലവ് കുറഞ്ഞതുമായ രീതിയിൽ തുണിയിലെ കറകൾ നീക്കം ചെയ്യാൻ നിങ്ങൾക്ക് ഫലപ്രദമാകും.
CONTENT HIGHLIGHT: diy methods to remove rust stains from clothes