Celebrities

അച്ഛന്റെ അഭിനയത്തെ കവച്ച് വച്ച് അപ്പൂപ്പന്റെ റേഞ്ചിലെ അഴിഞ്ഞാട്ടമെന്ന് സിനിമാപ്രേമികൾ; കേശു തിലകന്റെ പാരമ്പര്യം കാത്തു എന്ന് കേള്‍ക്കുമ്പോള്‍ മനസ് നിറഞ്ഞെന്ന് ഷോബി തിലകൻ; ചേട്ടന്റെ മകന്റെ അഭിനയത്തെക്കുറിച്ച് താരം… | shobi thilakan about abhimanyu

മാര്‍ക്കോയില്‍ അഭിനയിക്കാന്‍ പോവും മുന്‍പ് എന്നെ വിളിച്ച് അനുഗ്രഹം വാങ്ങിച്ചിരുന്നു

ഈ ക്രിസ്മസ്ക്കാലം മാർക്കോ സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ്. അവധിക്കാലത്ത് തിയേറ്ററുകളിൽ അഴിഞ്ഞാടുകയാണ് മാർക്കോ. അണിയറ പ്രവർത്തകരും ഹീറോയും മാർക്കോയെ കുറിച്ച് സിനിമ പ്രേമികൾക്ക് നൽകിയ പ്രതീക്ഷ ഒന്നും തന്നെ പാളി പോയിട്ടില്ല. അടിയും ഇടിയും ആക്ഷനും അങ്ങനെ തീയേറ്ററിൽ പൊടിപൂരമാണ് മാർക്കോ. പടം കണ്ടിറങ്ങിയ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന ഒന്നാണ് ചിത്രത്തിലെ വില്ലനെ കുറിച്ച്. തിലകന്റെ കുടുംബത്തിൽ നിന്നുമുള്ള അഭിമന്യുവിനെ കുറിച്ച്.

അപ്പൂപ്പന്റെയും അച്ഛന്റെയും കൊച്ചച്ചന്റെയും ഒക്കെ പാത പിന്തുടർന്നാണ് അഭിമന്യു വില്ലൻ റോളിലേക്ക് എത്തിയിരിക്കുന്നത്. മകന്റെ അഭിനയത്തെക്കുറിച്ച് ഷമ്മി തിലകനും വാചാലനായിരുന്നു. ഇപ്പോഴിതാ ചേട്ടന്റെ മകന്റെ അഭിനയത്തെക്കുറിച്ച് ഷോബി തിലകൻ സംസാരിക്കുകയാണ്.

കേശു എന്നാണ് ഞങ്ങള്‍ അവനെ വിളിക്കുന്നത്. അവന്റെ സിനിമയെക്കുറിച്ച് പറയുമ്പോള്‍ സന്തോഷമാണ്. കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ അവനെ ഞാന്‍ എടുത്ത് നടക്കുന്നതാണ്. ബൈക്കിലിരുത്തി പുറത്തൊക്കെ കൊണ്ടുപോവുമായിരുന്നു. അതുകൊണ്ട് തന്നെ അവനോട് പ്രത്യേകമായൊരു സ്‌നേഹമുണ്ട് എനിക്ക്.

മാര്‍ക്കോയില്‍ അഭിനയിക്കാന്‍ പോവും മുന്‍പ് എന്നെ വിളിച്ച് അനുഗ്രഹം വാങ്ങിച്ചിരുന്നു. അവന്‍ നന്നായി ചെയ്തുവെന്ന് ഒരുപാട് പേര്‍ എന്നെ വിളിച്ച് പറഞ്ഞിരുന്നു. അവന്‍ നന്നായി ഡബ്ബ് ചെയ്തിട്ടുണ്ട്, ശബ്ദം നന്നായിട്ടുണ്ട്. തിലകന്റെ പാരമ്പര്യം കാത്തു എന്നാണ് എല്ലാവരും പറഞ്ഞതെന്നാണ് എന്റെ മകള്‍ എന്നോട് പറഞ്ഞത്. അതിലെനിക്ക് അതിയായ സന്തോഷമുണ്ട്.

ഞങ്ങളുടെ കുടുംബത്തില്‍ എടുത്ത് പറയേണ്ടൊരു കാര്യം ശബ്ദമാണ്. ആ ശബ്ദം കൊണ്ടാണ് ഞാനും ജീവിക്കുന്നത്. തിലകന്‍ എന്ന വ്യക്തിയുടെ ഐഡന്റിറ്റി ആ ശബ്ദം തന്നെയാണ്. അഭിമന്യു മാര്‍ക്കോയില്‍ നല്ലൊരു കഥാപാത്രം ചെയ്തിട്ടുണ്ട്. അവന് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ കിട്ടട്ടെ എന്ന് ഞങ്ങളും പ്രാര്‍ത്ഥിക്കുന്നുണ്ട്. ആദ്യ സിനിമയിലെ കഥാപാത്രം അവന്‍ നന്നായി ചെയ്തു എന്നറിഞ്ഞതില്‍ അഭിമാനമുണ്ട്.

അവന് എങ്ങനെയാണ് സിനിമയില്‍ അഭിനയിക്കാന്‍ സ്പാര്‍ക്കുണ്ടായത് എന്നെനിക്കറിയില്ല. എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്തൊന്നും അവന്‍ അഭിനയിക്കുന്നതിനെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. അതിന് ശേഷം നല്ല കഥാപാത്രം കിട്ടിയാല്‍ അഭിനയിച്ചേക്കുമെന്ന് പറയുന്നത് കേട്ടിരുന്നു. ഇത് അവന്‍ തന്നെ ഏറ്റെടുത്തതാണ് എന്നുമായിരുന്നു ഷോബി തിലകന്‍ പ്രതികരിച്ചത്.

അഭിനയവും ശബ്ദവും കൊണ്ട് തിലകനെയും ഷമ്മി തിലകനെയും അനുസ്മരിപ്പിക്കുന്ന പ്രകടനമായിരുന്നു അഭിമന്യു കാഴ്ച വെച്ചതെന്നായിരുന്നു പ്രേക്ഷകരും വിലയിരുത്തിയത്. സിനിമ റിലീസ് ചെയ്തപ്പോള്‍ റസല്‍ ഐസക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളുമുണ്ടായിരുന്നു. ജഗദീഷിന്റെ മകനായാണ് അഭിമന്യു വേഷമിട്ടത്. വില്ലത്തരം തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് താരപുത്രന്‍ തെളിയിച്ചു എന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.

CONTENT HIGHLIGHT: shobi thilakan about abhimanyu