Beauty Tips

വരണ്ട മുടിക്ക് പരിഹാരം തേടുകയാണോ ? എങ്കിൽ ഈ 7 പ്രകൃതിദത്ത കണ്ടീഷ്ണറുകൾ | hair-conditioners

വരണ്ടതും കട്ടി കുറഞ്ഞതുമായ മുടി ഉള്ളവർക്ക് കണ്ടീഷ്ണർ അത്യന്താപേക്ഷിതമാണ്

മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വരണ്ട തലമുടി. ഇതുനു കാരണമാകുന്ന പല കാര്യങ്ങളുണ്ട്. തലമുടിയുടെ വരൾച്ച തടയാൻ നല്ല ഒരു മോയിസ്ചറൈസിങ് ഷാമ്പൂവും കണ്ടീഷ്ണറും ഉപയോഗിക്കുന്നത് സഹായകമാണ്. സിറം ഉപയോഗിക്കുന്നതും തലമുടി ‘ഡ്രൈ’ ആകുന്നത് തടയാന്‍ സഹായിക്കും.

വരണ്ടതും കട്ടി കുറഞ്ഞതുമായ മുടി ഉള്ളവർക്ക് കണ്ടീഷ്ണർ അത്യന്താപേക്ഷിതമാണ്. കെമിക്കൽ രഹിതമായ ഉത്പന്നങ്ങളാണെങ്കിൽ മുടിയുടെ ആരോഗ്യത്തിന് അത് ഏറെ ഗുണം ചെയ്യും.

അവക്കാഡോ പഴം

നന്നായി പഴുത്ത അവക്കാഡോയും പഴവും ഉടച്ചു ചേർക്കാം. അത് തലമുടിയിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

കറ്റാർവാഴ ജെൽ

കറ്റാർവാഴജെൽ എടുത്ത് നേരിട്ട് മുടിയിൽ പുരട്ടാവുന്നതാണ്. 15 അല്ലെങ്കിൽ 20 മിനിറ്റിനു ശേഷം കഴുകി കളയാം.

മുട്ട തൈര്

ഒരു കപ്പ് തൈരിലേയ്ക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലമുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

ആപ്പിൾ സിഡാർ വിനാഗിരി

ആപ്പിൾ സിഡാർ വിനാഗിരിയിലേയ്ക്ക് വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലമുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

തേൻ തൈര്

തുല്യ അളവിൽ തേനും തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലമുടിയിൽ പുരട്ടാം. 20 മുതൽ 30 മിനിറ്റിനു ശേഷം കഴുകി കളയാം.

ഗ്രീൻ ടീ

ഒരു കപ്പ് ഗ്രീൻ ടീ തയ്യാറാക്കി തണുക്കാൻ വയ്ക്കാം. ഷാമ്പൂ ഉപയോഗിച്ച് കഴുകിയതിനു ശേഷം ഈ വെള്ളം തലമുടി കഴുകാൻ ഉപയോഗിക്കാം.

content highlight: home-made-best-natural-hair-conditioners