മൂക്കിന് ചുറ്റും കാണപ്പെടുന്ന ബ്ലാക്ക്ഹെഡ്‌സ് അകറ്റാൻ പല മാർഗങ്ങളും പരീക്ഷിച്ചവരാണോ നിങ്ങൾ . ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടുന്നതുകൊണ്ടാണ് ബ്ലാക്ക്ഹെഡ്‌സ് ഉണ്ടാകുന്നത്. മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് രൂപപ്പെടുക.
ചില വീട്ടുവൈദ്യങ്ങൾ ബ്ലാക്ക് ഹെഡ്സും അതിൻ്റെ ഭാഗമായി ഉണ്ടാകുന്ന മുഖക്കുരു പാടുകൾ എന്നിവ കുറയ്ക്കാനും സഹായിച്ചേക്കും. അവ എന്തൊക്കെ എന്ന് അറിയാം.
തേൻ നാരങ്ങാനീര്
ഒരു ടേബിൾസ്പൂൺ തേനിലേയ്ക്ക് ഒരു ടേബിൾസ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ നാരങ്ങാ നീരും ചേർത്തിളക്കി യോജിപ്പിക്കാം. ബ്ലാക്ക് ഹെഡ്സ് അമിതമായി ഉള്ളിടത്ത് അത് പുരട്ടി അഞ്ച് മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
തേൻ കറുവാപ്പട്ട
ഒരു ടേബിൾസ്പൂൺ കറുവാപ്പട്ടപ്പൊടിയിലേയ്ക്ക് ഒരു ടേബിൾസ്പൂൺതേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഗ്രീൻ ടീ
ഗ്രീൻ ടീ ഉണക്കിപൊടിച്ചത് കലക്കിയെടുക്കാം. അത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്ത് 15 മിനിറ്റിനു ശേഷം കഴുകി കളയാം.
പഞ്ചസാര തേൻ
ഒരു ടേബിൾസ്പൂൺ തേനിലേയ്ക്ക് ഒരു ടേബിൾസ്പൂൺ പഞ്ചസാര ചേർത്തിളക്കി യോജിപ്പിക്കാം. ഇത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം.
കാപ്പിപ്പൊടി വെളിച്ചെണ്ണ
ഒരു ടേബിൾസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ, ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. തണുത്ത വെള്ളത്തിൽ അത് കഴുകി കളയാം.
ബേക്കിങ് സോഡ
ഒരു ടേബിൾസ്പൂൺ ബേക്കിങ് സോഡയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. ഇതിൽ നിന്നും അൽപം പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
content highlight: home-remedies-for-blackheads