ക്യാമറ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് പ്രസാര്‍ ഭാരതി. ഡി ഡി ന്യൂസ്, ഡി ഡി ഇന്ത്യ എന്നിവയിലേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ 14 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ന്യൂല്‍ഹിയിലെ ദൂരദര്‍ശന്‍ ഭവന്‍, ഡി ഡി ന്യൂസ്, ഡി ഡി ഇന്ത്യ, എന്നിവിടങ്ങളില്‍ ആയിരിക്കും നിയമിക്കുക.
ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായം വിജ്ഞാപന തീയതി പ്രകാരം 40 വയസ് കവിയാന്‍ പാടില്ല. ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനം, ആവശ്യകത എന്നിവ അടിസ്ഥാനമാക്കി ഇത് പ്രസാര്‍ ഭാരതി നീട്ടുന്നതായിരിക്കും. കരാറില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ ഒരു മാസത്തെ അറിയിപ്പോ അല്ലെങ്കില്‍ ഒരു മാസത്തെ ശമ്പളമോ അടക്കം ഉഗ്യോഗാര്‍ത്ഥികളെ പിരിച്ചു വിടാം.
ഉദ്യോഗാര്‍ത്ഥികള്‍ ഒരു അംഗീകൃത സ്‌കൂളില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ പ്ലസ് ടു പരീക്ഷ പാസായവര്‍ ആയിരിക്കണം. കൂടാതെ ഒരു പ്രൊഡക്ഷന്‍ ഹൗസില്‍ നിന്ന് ജിമ്മി ജിബ് ഓപ്പറേഷനില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. മീഡിയ / ഇന്‍ഡസ്ട്രി പരിചയവും ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശമ്പളം പ്രതിമാസം 35000 രൂപയായിരിക്കും.
പരീക്ഷയുടേയോ അഭിമുഖത്തിന്റേയോ അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. പരീക്ഷ അല്ലെങ്കില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ടി എ / ഡി എ മുതലായവ നല്‍കുന്നതല്ല. നിയുക്ത തസ്തികയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന, മുകളില്‍ പറഞ്ഞ ആവശ്യകതകള്‍ നിറവേറ്റുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രസാര്‍ ഭാരതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
content highlight: prasar-bharati-invites-application