Environment

സ്റ്റാപ്ലർ പിന്നുകൾ ആളത്ര ചില്ലറക്കാരല്ല; അഴുകാനെടുക്കുന്നത് 100 വർഷത്തിലധികം | STAPLER PIN

ലോഹങ്ങൾ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്

ഭൂമിയിൽ മലിനീകരണം ദിനംപ്രതി കൂടി വരികയാണ്. അതിനു പ്രധാന വില്ലനായി നമ്മൾ കൽപ്പിച്ചിരിക്കുന്നത് പ്ലാസ്റ്റിക്കിനെ ആണ്. എന്നാൽ പ്ലാസ്റ്റിക്കിനെ പോലെ തന്നെ ഭൂമിയിൽ മലിനീകരണത്തോത് വർദ്ധിപ്പിക്കുന്ന മറ്റു വസ്തുക്കളും മനുഷ്യൻ ഉണ്ടാക്കിവിടുന്നുണ്ട്. അതിൽ ഒന്നാണ് സ്റ്റാപ്ലർ പിന്നുകൾ. ഉപയോഗശേഷം വലിച്ചെറിയുന്ന ഒരു സ്റ്റാപ്ലർ പിൻ അഴുകാൻ ഏകദേശം വേണ്ടത് 50 മുതൽ 100 വർഷം വരെയാണ്.

ലോഹങ്ങൾ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇവ മണ്ണിലും വെള്ളത്തിലും കാലങ്ങളായി ജീർണിക്കാതെ കിടക്കും. സ്വാഭാവിക ആവാസവ്യവസ്ഥയിൽ എത്തിപ്പെടുന്നതോടെ വന്യജീവികൾ ഇവ ഭക്ഷിക്കുകയും മരണം പോലും സംഭവിക്കാനും കാരണമാകും. അതുകൊണ്ടുതന്നെ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും ഇത് അപകടകാരി തന്നെയാണ്.

ഇവയുടെ ഉപയോഗമേ ഇല്ലാതാക്കുക പെട്ടെന്ന് പ്രായോഗികമല്ലല്ലോ. അതിനാൽ ഉപയോഗം കുറച്ച് കൊണ്ടു വരിക പ്രധാനമാണ്. വലിച്ചെറിയുന്ന ശീലം അപ്പാടെ ഉപേക്ഷിക്കുക. പിന്നുകൾ വലിച്ചെറിയാതെ ഇവ കൂട്ടിവെച്ച് റീസൈക്കിൾ ചെയ്ത വീണ്ടും റീയൂസ് ചെയ്യാം. ടെക്നോളജികൾ പല വഴികളും രേഖകൾ സൂക്ഷിക്കാനായി കണ്ടെത്തിയിട്ടുള്ളതിനാൽ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാം. അല്ലെങ്കിൽ ഇവയ്ക്ക് പകരം വീണ്ടും ഉപയോഗിക്കാവുന്ന പേപ്പർ ക്ലിപ്പുകൾ പോലുള്ളവ ഉപയോഗിക്കാം.

CONTENT HIGHLIGHT: stapler pins would take 100 years to decompose