നടി,അവതാരിക, എന്നീ നിലകളിൽ എല്ലാം മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി താരമാണ് പേളി മാണി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയെ കൂടുതലായും ആളുകൾ ഇഷ്ടപ്പെട്ട് തുടങ്ങുന്നത്. ഈ പരിപാടിയിൽ എത്തിയതിനുശേഷം ആയിരുന്നു പേളി മാണി സീരിയൽ താരമായി ശ്രീനിഷുമായി പ്രണയത്തിൽ ആവുന്നതും ഇരുവരും വളരെ സന്തോഷപൂർവ്വമായ ഒരു ദാമ്പത്യ ജീവിതത്തിന് തുടക്കമിടുന്നതും അടുത്തകാലത്ത് വളരെയധികം വിവാദങ്ങൾ രണ്ടുപേരുടെയും പേരിൽ എത്തിയിരുന്നുവെങ്കിലും വളരെ സന്തോഷകരമായി മുൻപോട്ട് ജീവിക്കുകയാണ് ഇരുവരും
ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷത്തെ കുറിച്ചാണ് പേളി പങ്കുവെക്കുന്നത് . തങ്ങളുടെ പുതിയ വീട് പ്രേക്ഷകർക്ക് കാണിച്ചു തരികയാണ് താരം. അതിമനോഹരമായ ഇന്റീരിയൽ ചെയ്തിരിക്കുന്ന ആ വീടിന്റെ മനോഹാരിതയെ കുറിച്ചാണ് പേളി സംസാരിക്കുന്നത് ഇത് ഇന്റീരിയൽ ചെയ്ത വ്യക്തിയെയും താരം കാണിക്കുന്നുണ്ട് instagram ലൂടെയാണ് താരം ഈ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത് വളരെ വേഗം തന്നെ ആളുകൾ ഇത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മക്കളായ നിലയ്ക്കും നിതാരയ്ക്കും ഒക്കെ പ്രത്യേകം റൂമുകൾ ഒരുക്കിയിട്ടുണ്ട് അതിമനോഹരമായി ഫർണിഷ് ചെയ്ത ഈ വീടിന്റെ ഇന്റീരിയൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു നിരവധി ആളുകളാണ് ഇവർക്ക് ആശംസകൾ ആയി എത്തുന്നത്
അതേസമയം നടി മെറീന മൈക്കിളുമായുള്ള പ്രശ്നത്തിന് ശേഷംവലിയതോതിൽ വിമർശനങ്ങളിലും താരത്തിന് വരുന്നുണ്ട് എന്നാൽ വിമർശന കമന്റുകൾ ഒക്കെ വളരെ വേഗം തന്നെ അപ്രത്യക്ഷമാവുകയാണ് ചെയ്യുന്നത്. ഈ കമന്റുകൾ ഒക്കെ പേളി തന്നെ ഡിലീറ്റ് ചെയ്യുകയാണോ എന്ന് വരെ ആളുകൾ ചോദിക്കുന്നുണ്ട്. ശ്രീനിഷിനും വലിയ തോതിലുള്ള വിമർശനം തന്നെയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത് അതുകൊണ്ടുതന്നെ കുറച്ച് അധികം കാലങ്ങളായി വീഡിയോയിൽ ഒന്നും തന്നെ പേളി എത്തുകയും ചെയ്യുന്നുണ്ടായിരുന്നില്ല.
Story Highlights ; perly Maneey new home