Celebrities

“പ്രഭു ദേവയുമായുള്ള ആ പ്രണയമാണ് ഇന്നത്തെ എന്നെ വാർത്തെടുത്തത്” – പ്രഭുദേവയുമായുള്ള പ്രണയത്തെക്കുറിച്ച് നയൻതാര

അന്ന് ഞാൻ വളരെ ചെറുപ്പമാണ് വളരെ ദുർബലയായിരുന്നു എന്റെ ചിന്തകളും അത്രത്തോളം തന്നെ ദുർബലമായിരുന്നു

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ നടിയാണ് നയൻതാര സ്വന്തം കഴിവുകൊണ്ട് അന്യഭാഷയിൽ തന്റേതായ ഒരു കരിയർ പടുത്തുയർത്താൻ താരത്തിന് സാധിച്ചിട്ടുണ്ട് വലിയൊരു ആരാധകനിരയെ തന്നെയാണ് ചെറിയ സമയം കൊണ്ട് താരം സ്വന്തമാക്കിയത് കരിയറിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ടിട്ടുള്ളത് പ്രണയത്തെക്കുറിച്ചാണ് നിരവധി പ്രണയബന്ധങ്ങൾ നയൻതാരയുടെ പേരിൽ പ്രചരിക്കുകയുണ്ടായി നടൻ ചിമ്പു പ്രഭുദേവ തുടങ്ങിയ നടന്മാരുടെ പേരുകൾ എല്ലാം ഇതിൽ ഏറ്റവും എടുത്ത് കാണിച്ചിട്ടുള്ള ഇതിൽ തന്നെ പ്രഭുദേവയുമായുള്ള പ്രണയം വലിയ ഗോളുകളാണ് സൃഷ്ടിച്ചത്.

 

പ്രഭുദേവയുമായുള്ള നയൻസിന്റെ പ്രണയത്തെക്കുറിച്ച് വലിയ തോതിലുള്ള വാർത്തകൾ വന്നിരുന്നു ഒരിക്കൽ പ്രഭുദേവയുടെ ഭാര്യ തന്നെ നയൻതാര ക്കെതിരെ രംഗത്ത് വരിക വരെ ചെയ്തിരുന്നു. പ്രഭു ദേവയ്ക്ക് വേണ്ടി തന്റെ കരിയർ ഉപേക്ഷിക്കുവാനും അഭിനയം വേണ്ടെന്നു വയ്ക്കുവാൻ നയൻതാര തീരുമാനിച്ചു ക്രിസ്ത്യൻ മതത്തിൽ നിന്നും മാറി ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തു. എന്നാൽ അവിടെ കൊണ്ട് ഒന്നും ആ പ്രണയം ലക്ഷ്യം പ്രാപ്തിയിൽ എത്തിയില്ല അവസാനം ഇരുവരും വേർപിരിയുകയായിരുന്നു ഇപ്പോൾ തന്റെ ആ പ്രണയത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നയൻതാര തന്നെ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വാക്കുകൾ ഇങ്ങനെ

” അന്ന് ഞാൻ വളരെ ചെറുപ്പമാണ് വളരെ ദുർബലയായിരുന്നു എന്റെ ചിന്തകളും അത്രത്തോളം തന്നെ ദുർബലമായിരുന്നു. നിങ്ങൾ ഒരു കാര്യം ചെയ്യുന്നത് നിങ്ങളുടെ പങ്കാളിക്ക് ഇഷ്ടമല്ലെങ്കിൽ അത് വേണ്ടെന്നു വയ്ക്കണം ഇതായിരുന്നു അന്ന് പ്രണയത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് അതോടെ സിനിമയിൽ നിന്നും പൂർണമായും ഞാൻ അകലാൻ തീരുമാനിച്ചു പക്ഷേ ആ പ്രണയമാണ് ഇന്നത്തെ എന്നെ വാർത്തെടുത്തത്’ പ്രഭുദേവയുമായുള്ള പ്രണയത്തെക്കുറിച്ച് ഇങ്ങനെയാണ് നയൻതാര പറയുന്നത് ആ പ്രണയം നൽകിയ പാഠങ്ങളാണ് തന്നിൽ ഇന്നും ഊർജ്ജമായി നിലനിൽക്കുന്നത് എന്നാണ് നയൻതാര വ്യക്തമാക്കുന്നത്
Story Highlights ; Nayanthara and Prabhudheva