Television

സിനിമയെ വെല്ലുന്ന കാസ്റ്റിങ്ങുമായി ഏഷ്യാനെറ്റ്, കിടിലൻ സീരിയൽ പവിത്രം ,സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

ഡയലോഗുകളും സൂപ്പർ കാസ്റ്റിംഗും ആണ് സീരിയലിന്റെ ഏറ്റവും വലിയ പ്രത്യേകത

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഏറ്റവും പുതിയ സീരിയൽ ആണ് പവിത്രം. ഇതിലെ നായകൻ ഒരു അല്പം വില്ലൻ കഥാപാത്രം കൂടിയുള്ളതാണ് ഇതുവരെ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തു വരുന്ന സീരിയലിൽ നിന്നും വളരെയധികം വ്യത്യസ്തമായ ഒരു സീരിയലാണ് ഇത് എന്ന് പ്രേക്ഷകർ ഒരേപോലെ പറയുന്നുണ്ട് അത്രത്തോളം മനോഹരമായി രീതിയിലുള്ള മേക്കിങ് ആണ് ഈ സീരിയലിന്റെ എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഏഷ്യാനെറ്റ് രാത്രി 9 മണിക്കാണ് ഈ സീരിയൽ സംപ്രേഷണം നടത്തുന്നത്

സിനിമ വെല്ലുന്ന കോളിറ്റി മേക്കിങ് ആണ് ഈ സീരിയലിലുള്ളത് എന്നും ഡയലോഗുകളും സൂപ്പർ കാസ്റ്റിംഗും ആണ് സീരിയലിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നും പ്രേക്ഷകർ പറയുന്നു ഏഷ്യാനെറ്റ് ഇതുവരെയും ഇത്രത്തോളം മനോഹരമായി ഒരു സീരിയൽ വന്നിട്ടില്ല എന്നും ഈ സീരിയൽ വല്ലാത്ത പ്രതീക്ഷയാണ് ഉണർത്തുന്നത് എന്നും പലരും കമന്റുകളിലൂടെ പറയുകയും ചെയ്യുന്നുണ്ട്. അതിമനോഹരമായി പോകുന്ന ഈ സീരിയൽ ഇനിയും മോശമാക്കി കളയരുത് എന്നും ഇപ്പോൾ നിലനിൽക്കുന്ന ഇതേ ഇഷ്ടം ആളുകൾക്ക് മുൻപോട്ടും ഉണ്ടായാൽ ഈ സീരിയൽ വിജയം ആകുമെന്നും ഒക്കെയാണ് പലരും കമന്റ് ചെയ്യുന്നത്

അവിചാരിതമായി നടക്കുന്ന ഒരു പ്രണയമാണ് ഈ സീരിയലിന്റെ ഏറ്റവും വലിയ ഒരു പശ്ചാത്തലമായി വരുന്നത്. വേദ എന്ന പെൺകുട്ടിക്ക് ജീവിതത്തിൽ നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളെ കുറിച്ചാണ് പറയുന്നത്. സുരഭി സന്തോഷ് വിനയ് മേനോൻ ടോമിൻ ജോർജ് തുടങ്ങിയവരാണ് ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു കന്നട സീരിയലാണ് ഇത് എന്നും മലയാളം റീമേക്ക് ആണ് പവിത്രം എന്നും ഇതിനോടകം തന്നെ കമന്റുകൾ വരുന്നുണ്ട്
Story Highlights ; pavithram new aerial