ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് സുചിത്ര വാനമ്പാടി എന്ന സീരിയലിലെ പത്മിനി എന്ന പപ്പികുട്ടി അത്ര പെട്ടെന്ന് ഒന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല മനോരമ വീക്കിലിയിൽ വരച്ചുവെച്ചത് പോലെ അതിസുന്ദരിയായ ഈ പെൺകുട്ടി വളരെ വേഗം തന്നെ ആരാധകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. വില്ലത്തി വേഷമാണ് ചെയ്തിരിക്കുന്നത് എങ്കിൽ പോലും ആളുകൾക്ക് വില്ലത്തിയായി കാണാൻ സാധിക്കാത്ത അതിമനോഹരമായ പ്രകടനമായിരുന്നു ഈ പരമ്പരയിൽ സുചിത്ര കാഴ്ച വച്ചത്
അതിമനോഹരമായ ഈ സീരിയലിലെ പ്രകടനത്തിന് ശേഷം താരം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായും എത്തിയിരുന്നു തുടർന്ന് നിരവധി ആരാധകരെ സ്വന്തമാക്കുകയാണ് ചെയ്തത് നിൽക്കുന്ന താരം ഇപ്പോഴും അവിവാഹിതയായി തുടരുന്നു എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയൊരു വേദന തന്നെയാണ് എന്നാൽ ബിഗ്ബോസ് റിയാലിറ്റി ഷോയിൽ എത്തിയ സമയത്താണ് തനിക്ക് ഉണ്ടായ ഒരു പ്രണയ ബന്ധത്തെക്കുറിച്ചും അത് തകർന്നതിനെക്കുറിച്ചും ഒക്കെ താരം സംസാരിച്ചത്.
ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം വളരെയധികം ആരാധകരെ സ്വന്തമാക്കിയ താരം സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യം തന്നെയാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരോട് പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് വളരെ വേഗം താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുകയും ചെയ്യും ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. വളരെ സ്ലിമ്മായി അതിമനോഹരിയായി ആണ് ഈ ചിത്രങ്ങളിൽ താരത്തെ കാണാൻ സാധിക്കുന്നത് താരം വളരെയധികം ഗ്ലാമർ ആയല്ലോ എന്നാണ് ഇതിന് താഴെ വരുന്ന കമന്റുകൾ. പ്രായം കുറഞ്ഞു വരികയാണോ പ്രായം പിന്നിലേക്ക് പോവുകയാണോ എന്നൊക്കെ ആളുകൾ കമന്റുകൾ ആയി ചോദിക്കുകയും ചെയ്യുന്നു. ലിജോ ജോസ് പല്ലിശേരി ഒരുക്കിയ മലക്കോട്ട വാലിഭൻ എന്ന ചിത്രത്തിലും അതിമനോഹരമായ പ്രകടനം തന്നെയായിരുന്നു താരം കാഴ്ചവെച്ചത്.
Story Highlights ; suchithra new photo