എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള താരകുടുംബമാണ് നടൻ മോഹൻലാലിന്റേത്. താരജാഡയില്ലാത്ത നടനാണ് പ്രണവ് മോഹൻലാൽ. സിനിമാ ഫീൽഡിൽ സജീവമല്ലാത്ത താരമാണ് പ്രണവ്. യാത്രകളും സാഹസികതയുമാണ് താരത്തിന്റെ ഇഷ്ട മേഖലകൾ. ഒരിടയ്ക്ക് പ്രണവും കല്യാണി പ്രിയദർശനും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുമെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് കല്യാണി വ്യക്തമാക്കി.
ക്രിസ്മസ് ദിനത്തില്‍ തിയറ്ററിലെത്തുന്ന ചിത്രത്തിന്റ പ്രിവ്യൂ ഷോ ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്നപ്പോൾ വിജയ് സേതുപതി, മണിരത്നം, നടി രോഹിണി തുടങ്ങി സിനിമാ ലോകത്തെ ഒട്ടുമിക്ക പ്രമുഖരും എത്തിയിരുന്നു. പ്രിവ്യു ഷോ കാണാനെത്തിയ താരങ്ങളേക്കാൾ മാധ്യമശ്രദ്ധ നേടിയത് മോഹൻലാലിന്റെ കുടുംബമാണ്.
അക്കൂട്ടത്തിൽ ഒരു വീഡിയോ വലിയ രീതിയിൽ വൈറലാവുകയും സോഷ്യൽമീഡിയയിൽ പുതിയ ചർച്ചകൾ കാരണമായി തീരുകയും ചെയ്തിട്ടുണ്ട്. പ്രണവ് മോഹൻലാലിന്റെ വീഡിയോയാണത്. തിയേറ്ററിലേക്ക് വരുമ്പോഴും സിനിമ കണ്ട് തിരിച്ചിറങ്ങി പോകുമ്പോഴുമെല്ലാം പ്രണവിനൊപ്പം ഒരു അജ്ഞാത സുന്ദരിയെ കാണാം. അതും വിദേശിയായ ഒരു വനിത.
ആദ്യമായാണ് താരകുടുംബത്തിനൊപ്പം ഒരു മിസ്റ്ററി ഗേൾ പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്. തിയേറ്ററിലേക്ക് നടന്ന് വരുമ്പോൾ മുന്നിൽ സുചിത്രയും പിന്നാലെ പ്രണവും വിസ്മയയും ഒപ്പം അജ്ഞാത സുന്ദരിയേയും കാണാം. തിരികെ കാറിൽ കയറി പോയപ്പോഴും പ്രണവ് വിസ്മയയ്ക്കൊപ്പം ആ പെൺകുട്ടിയെ ഭദ്രമായി കാറിൽ കയറ്റി അയയ്ക്കുന്നതും കാണാം. വർഷങ്ങൾക്കുശേഷം സിനിമയിൽ അഭിനയിച്ചശേഷം റിലീസിന് പോലും കാത്തുനിൽക്കാതെ യാത്രകൾക്കായി പോയതാണ് പ്രണവ്. മാസങ്ങൾക്കുശേഷം ഇപ്പോഴാണ് പ്രണവ് പൊതുചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്.
വീഡിയോ വൈറലായതോടെ പ്രണവിനുമൊപ്പമുള്ള അജ്ഞാത സുന്ദരിയെ കുറിച്ചുള്ള ചർച്ചകളും ആരംഭിച്ചു. മുമ്പും പ്രണവിനൊപ്പം ഈ പെൺകുട്ടിയെ വീഡിയോകളിലും ഫോട്ടോകളിലും കണ്ടിട്ടുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. താരപുത്രൻ വിദേശ യാത്രകൾ നടത്തുമ്പോൾ പ്രണവ് അറിയാതെ ആരാധകർ പകർത്തി പുറത്തുവിട്ട വീഡിയോകളിലാണ് ഈ വിദേശ വനിതയേയും പ്രണവിനൊപ്പം കണ്ടിട്ടുള്ളത്.
പ്രണവിന് സൗഹൃദം കൂടുതലുള്ളതും ഫോറിനേഴ്സുമായിട്ടാണ്. പ്രണവിനൊപ്പമുള്ള അജ്ഞാത സുന്ദരിയുടെ വീഡിയോ വൈറലായതോടെ പ്രിയദർശനും ലിസിക്കും ലഭിച്ചത് പോലെ മോഹൻലാലിന്റെയും സുചിത്രയുടെയും മരുമകളും വിദേശിയാണോ എന്നുള്ള കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
പ്രണവിന്റെ ചിന്താഗതി വെച്ച് നോക്കുമ്പോൾ ഇടുങ്ങിയ മലയാളി പെൺകുട്ടികൾ അദ്ദേഹത്തിന് ചേരില്ലെന്നും അതിനാൽ വിദേശിയായ പെൺകുട്ടി പങ്കാളിയാകുന്നതാകും നല്ലതെന്നും അങ്ങനൊരു തീരുമാനം താരപുത്രൻ എടുത്തിട്ടുണ്ടെങ്കിൽ അത് നൂറ് ശതമാനം ശരിയായിരിക്കുമെന്നും കമന്റുകളുണ്ട്.
വിദേശികൾക്കൊപ്പമാണ് പ്രണവിന്റെ യാത്രകളും. മക്കൾക്ക് ജീവിതം അവർക്കിഷ്ടമുള്ളതുപോലെ ജീവിക്കാൻ എല്ലാവിധ അനുവാദവും നൽകിയിട്ടുള്ളവരാണ് മോഹൻലാലും സുചിത്രയും. കീർത്തി സുരേഷും കാളിദാസ് ജയറാമും ഭാഗ്യ സുരേഷുമെല്ലാം വിവാഹിതരായതോടെ മോഹൻലാലിന്റെ വീട്ടിലും ഒരു വിവാഹപന്തൽ ഉയർന്ന് കാണാൻ കാത്തിരിക്കുകയാണ് താരകുടുംബത്തിന്റെ ആരാധകർ.
ചെന്നൈയിൽ സെറ്റിൽഡായതിനാൽ വളരെ വിരളമായി മാത്രമാണ് മോഹൻലാൽ കുടുംബസമേതം മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളത്. പൊതു ചടങ്ങുകളിലും സുചിത്ര മാത്രമാണ് മോഹൻലാലിനൊപ്പം പോകാറുള്ളത്. പ്രണവ് എപ്പോഴും യാത്രകളിൽ ആയതിനാൽ ഇന്ത്യയിൽ പോലും വളരെ വിരളമായി മാത്രമെ ഉണ്ടാകാറുള്ളു. വിസ്മയയും വിദേശത്ത് പഠനവും മറ്റുമായി തിരക്കിലാണ്.
ഏറെ കാലത്തിനുശേഷം കഴിഞ്ഞ ദിവസം മോഹൻലാലിനൊപ്പം സുചിത്രയും മക്കളായ പ്രണവും വിസ്മയയും തിയേറ്ററിൽ എത്തിയതിന്റെ വീഡിയോ വൈറലായിരുന്നു. ചെന്നൈയിൽ നടന്ന ബറോസിന്റെ പ്രിവ്യു ഷോ കാണാനെത്തിയതായിരുന്നു താരകുടുംബം. ഇതുവരെ നടനും നിർമാതാവും ഗായകനുമായ മോഹൻലാലിനെ മാത്രമെ സിനിമാപ്രേമികൾ കണ്ടിട്ടുള്ളു. ബറോസിലൂടെ സംവിധായകനായി കൂടി അരങ്ങേറാൻ ഒരുങ്ങുകയാണ് മോഹൻലാൽ.
കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി ബാറോസിന് പിന്നാലെയാണ് മോഹൻലാൽ. ചിത്രം തിയറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
content highlight: woman-with-pranav-mohanlal