Celebrities

”പാസാകാതെ കോളേജിൽ ചേരാൻ പറ്റുമായിരുന്നില്ല”; പത്താം ക്ലാസിലെ മാർക്ക് എത്രയാണെന്ന് പറഞ്ഞ് മോഹൻലാൽ | mohanlal about 10th mark

അന്ന് എന്നെ പഠിപ്പിച്ച അധ്യാപകരോടെല്ലാം സ്നേഹമാണ്

നടൻ മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് തീയറ്ററിൽ നിറഞ്ഞാടുകയാണ്. ആരാധകരും കുടുംബ പ്രേക്ഷകരുമാണ് കൂടുതലായും ചിത്രം കാണാനായി എത്തുന്നത്.. അതിലും കൂടുതൽ കുട്ടികളുമുണ്ട്.. അവർക്കായി ആശിർവാദ് ചെറിയ കുട്ടി ത്രീഡി കണ്ണടകളും ഒരുക്കിയിട്ടുണ്ട്.

ഇപ്പോഴിതാ പത്താം ക്ലാസിലെ മാർക്ക് എത്രയാണെന്ന രസകരമായ ചോദ്യത്തിന് മറുപടി പറഞ്ഞ മോഹൻലാലിന്റെ വാർത്തയാണ് പുറത്തുവരുന്നത്. സ്കൂളിൽ ഉണ്ടായിരുന്ന ടീച്ചർമാർക്ക് ഇഷ്ടമുള്ള കുട്ടിയായിരുന്നു താനെന്നും ആർക്കും ഉപദ്രവം ഒന്നും ഉണ്ടാക്കാത്ത, ടീച്ചർമാരെ കളിയാക്കാത്ത കുട്ടികളെ പൊതുവേ അവർ ഇഷ്ടപ്പെടുമല്ലോ എന്നും അദ്ദേഹം പറഞ്ഞു. ഒരു ചിത്രരചന മത്സരത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

”പത്താം ക്‌ളാസിലെ കറക്റ്റ് മാർക്ക് എനിക്ക് ഓർമയില്ല. അന്ന് ജയിക്കാൻ വേണ്ടത് 310 മാർക്കായിരുന്നു. എനിക്ക് 360 മാർക്ക് ഉണ്ടായിരുന്നു. ഇന്നത്തെപോലെ പ്ലസ് ടു ഒന്നുമല്ലോല്ലോ. പത്താം ക്‌ളാസ് കഴിഞ്ഞാൽ നേരെ പ്രീഡിഗ്രി പഠിക്കാൻ കോളേജിലേക്കാണ് പോകുന്നത്. പാസാകാതെ കോളേജിലേക്ക് ചേരാൻ പറ്റുമായിരുന്നില്ല. “

”അന്ന് എന്നെ പഠിപ്പിച്ച അധ്യാപകരോടെല്ലാം സ്നേഹമാണ്. ചിലരൊക്കെ ലോകം വിട്ടുപോയി. ചിലരെ ഇടയ്ക്ക് കാണാറുണ്ട്. അവർക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നു ഞാൻ. അത്യാവശ്യം കുറുമ്പൊക്കെ ഉണ്ടെങ്കിലും ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ആളായിരുന്നു. അതുകൊണ്ട് അവർക്ക് എന്നോട് സ്നേഹമായിരുന്നു” മോഹൻലാൽ പറഞ്ഞു.