പഴം കിലോ കണക്കിന് ആയിരിക്കും ആളുകൾ വാങ്ങി വയ്ക്കുന്നത്. അതുകൊണ്ട് തന്നെ കഴിക്കുന്നതിനുമുമ്പ് പലപ്പോഴും പഴം പഴുത്തു പോകാറുമുണ്ട്. ഇത്തരത്തിൽ പഴുത്തുപോയി കഴിഞ്ഞാൽ ആളുകൾ കഴിക്കാൻ മടി കാണിക്കും. എന്നാൽ ആ പഴം എടുത്തു കളയുന്നതിന് പകരം അത് മുടിയുടെ ആരോഗ്യത്തിന് ഉപയോഗിക്കാം. മുടി വളരാൻ വേണ്ടി മാത്രമല്ല, തലയിൽ നിന്നും താരൻ അകറ്റാനും മുടിയെ വേരിൽ നിന്നും ബലപ്പെടുത്താനും ഇത് സഹായിക്കും. എന്നാൽ പഴം മാത്രം തേച്ചാൽ പോരാ.. അതിനൊപ്പം ഒന്ന് രണ്ട് കാര്യങ്ങൾ കൂടി ചേർത്ത് ഒരു ഹെയർ മാസ്ക് തയ്യാറാക്കാം. അതെങ്ങനെയാണെന്ന് നോക്കാം
ചേരുവകള്‍
1 എണ്ണം- പഴുത്ത പഴം
1 ടേബിള്‍സ്പൂണ്‍- തേന്‍
1 ടേബിള്‍സ്പൂണ്‍- തൈര്
തയ്യാറാക്കി ഉപയോഗിക്കേണ്ട വിധം
ഈ മൂന്ന് ചേരുവകളും നല്ലതുപോലെ മിക്‌സ് ചെയ്ത് പേയ്സ്റ്റ് പരുവത്തില്‍ ആക്കി എഠുക്കുക. പഴം ഉടച്ച് ചേര്‍ക്കണം, ഇവ പേയ്സ്റ്റ് പരുവത്തില്‍ ആക്കിയതിന് ശേഷം തലയില്‍ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. കഴുകുമ്പോള്‍ ഷാംപൂ വാഷ് ചെയ്ത് കളയാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം വീതം ചെയ്യുന്നത് മുടി കൊഴിച്ചില്‍ അറ്റുന്നതാണ്. മുടി വളരാന്‍ സഹായിക്കുന്നതാണ്. തലയില്‍ നിന്നും താരന്‍ നീക്കം ചെയ്യുന്നതാണ്.
ഈ ഹെയര്‍മാസ്‌കിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. തേനില്‍ ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നു. അതുപോലെ, തേനില്‍ ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, തലയില്‍ താരന്‍ വരുന്നത് ഇല്ലാതാക്കുന്നു. തലയില്‍ അലര്‍ജി പ്രശ്‌നങ്ങള്‍ രൂപ്പെടുന്നത് കുറയ്ക്കുന്നു. ശിരോചര്‍മ്മത്തെ മോയ്‌സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്തുന്നു. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തുന്നതാണ്. അതുപോലെ, തൈരും മുടിയെ ബലപ്പെടുത്താന്‍ സഹായിക്കുന്നു. തലയില്‍ നിന്നും താരന്‍ നീക്കം ചെയ്യാന്‍ തൈര് സഹായിക്കുന്നതാണ്. മുടിയെ ബലപ്പെടുത്താനും, മുടിയെ ക്ലെന്‍സ് ചെയ്ത് നിലനിര്‍ത്താനും തൈര് സഹായിക്കുന്നു. തലയില്‍ നിന്നും ചെളിയും വിയര്‍പ്പും ഇല്ലാതാക്കാനും ഈ ഹെയര്‍മാസ്‌ക് സഹായിക്കുന്നതാണ്. പഴം ശിരോ ചര്‍മ്മത്തെ മോയ്‌സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്തുന്നു. ശിരോചർമ്മത്തിൽ കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ പഴം സഹായിക്കുന്നതാണ്. ഇത് മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താന്‍ സഹായിക്കുന്നു. മുടിയ്ക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. തലയില്‍ നിന്നും താരന്‍ ഇല്ലാതാക്കാനും സഹായിക്കുന്നതാണ്.
ഈ ഹെയര്‍മാസ്‌ക് അടുപ്പിച്ച് കുറച്ച് ദിവസം ഉപയോഗിച്ചാല്‍ മാത്രമാണ് കൃത്യമായ ഫലം ലഭിക്കുകയുള്ളൂ. ചിലര്‍ക്ക് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ മൂലം തലയില്‍ താരന്‍, മുടി കൊഴിച്ചില്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, ഒരു ഡോക്ടറെ കണ്ട്, കൃത്യമായ കാരണം കെണ്ടെത്താന്‍ ശ്രദ്ധിക്കുക. അതിനുശേഷം മാത്രം, ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഹെയര്‍മാസ്‌കുകള്‍ ഉപയോഗിക്കുക. ഈ ഹെയര്‍ മാസ്‌ക് ഉപയോഗിച്ചാല്‍, തലയില്‍ നിന്നും കൃത്യമായ രീതിയില്‍ നീക്കം ചെയ്യാനും ശ്രദ്ധിക്കണം. ഇതിന്റെ അംശങ്ങള്‍ തലില്‍ ഇരിക്കുന്നത് ഫംഗല്‍ അണുബാധകള്‍ക്ക് കാരണമായേക്കാം.
CONTENT HIGHLIGHT: hair mask for thick and long hair growth