സൗന്ദര്യസംരക്ഷണ വഴികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഫേസ് പാക്ക്. സൗന്ദര്യ സംരക്ഷണത്തിനുള്ള പ്രധാനപ്പെട്ട ഒരു വഴി. വിപണിയിൽ പലതരം റെഡിമേഡ് പാക്കുകളിൽ ലഭ്യമാണ്. ഇതല്ലാതെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന വിവിധ പാക്കുകളും ഉണ്ട്. തികച്ചും പ്രകൃതിദത്തമായ വിഭവങ്ങൾ കൊണ്ട് ഉണ്ടാകുന്ന പാക്കുകൾ.
പലതരം ചർമ്മ പ്രശ്നങ്ങൾ അകറ്റാനും ചർമ്മത്തെ വൃത്തിയാക്കാനും വേണ്ടത്ര ഈർപ്പം നിലനിർത്തുന്നതിനും സഹായിക്കുന്നതാണ് ഫേസ് പാക്കുകൾ. 15 മിനിട്ട് മുതൽ 30 മിനിറ്റ് വരെ ഇവ ചർമ്മത്തിൽ വച്ച് ശേഷം കഴുകി കളയാവുന്നതാണ്. കടകളിൽ നിന്നും വാങ്ങുന്ന കെമിക്കലുകൾ ഉൾപ്പെട്ട ഫേസ് പാക്കുകൾ ഉപയോഗിക്കുന്നതിലും നല്ലത് വീട്ടിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫേസ് പാക്കുകൾ ആണ്. എന്നാൽ ഇതിനു മികച്ച ഫലം ലഭിക്കണമെങ്കിൽ ഇവയൊക്കെ നിശ്ചിതസമയത്തിനുശേഷം കഴുകി കളയേണ്ടതുണ്ട്.
ചർമ്മം കൂടുതൽ നന്നാകട്ടെ എന്ന് കരുതി കൂടുതൽ സമയം ഫേസ് പാക്ക് ചർമ്മത്തിൽ തുടരാൻ അനുവദിക്കാറുണ്ടോ നിങ്ങൾ ? പ്രത്യേകിച്ച് ഉറങ്ങുമ്പോൾ ? രാത്രി മുഴുവൻ ഫേസ് പാക്ക് ഇട്ട് ഉറങ്ങാൻ പോകുന്നത് ഗുണങ്ങൾക്ക് പകരം ചർമ്മത്തിന് കൂടുതൽ ദോഷമാകുകയുള്ളൂ. ഫേസ് പാക്കുകൾ കൂടുതൽ നേരം ഉപയോഗിക്കുന്നത് ചർമ്മത്തിലെ ഈർപ്പം തന്നെ ഇല്ലാതാക്കാൻ വഴിയുണ്ട്. ചില ഫേസ് പാക്കുകൾ ഉപയോഗിച്ച അവ ഏകദേശം 15 മിനിറ്റു കഴിയുമ്പോഴേക്കും ഉണങ്ങും. ഇത്തരം പാക്കുകൾ രാത്രി ഉറങ്ങുമ്പോൾ ഉപയോഗിച്ചാൽ ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെട്ട് കൂടുതൽ വരണ്ടു പോകാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഫേസ് പാക്ക് ഇട്ടു കൊണ്ടുള്ള ഉറക്കം ചർമ്മത്തിന് അത്ര നല്ലതല്ല.
ചർമ്മത്തിന്റെ കേടുപാടുകൾ സ്വയം നന്നാക്കുന്നത് രാത്രിയിലെ വിശ്രമ സമയത്താണ്. ഈ സമയം കട്ടിയുള്ള ഫേസ്പാക്ക് ഇട്ട് ഉറങ്ങുന്നത് സുഷിരങ്ങൾ അടയ്ക്കുകയും മുഖക്കുരു ഉണ്ടാകുന്നതിലേക്ക് നയിക്കുകയും ചെയ്യും. മഞ്ഞൾ പോലുള്ള ചേരുവകൾ അടങ്ങിയ പാക്കുകൾ തയ്യാറാക്കി മുഖത്ത് രാത്രിയിൽ പുരട്ടുന്നത് വഴി നിങ്ങളുടെ തലയിണ, ബെഡ്ഷീറ്റ് ഇവരൊക്കെ നിറം പടരാനുള്ള സാധ്യതയും ഉണ്ട്.
ഇവയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഓവർ നൈറ്റ് ഫേസ് മാസ്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവ ചർമ്മത്തിലെ ജലാംശം നഷ്ടപ്പെടുത്താതെ, ദീർഘനേരം ഉപയോഗിക്കാവുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. അതുമാത്രമല്ല ഫെയ്സ് സിറം, നൈറ്റ് ക്രീം എന്നിവയൊക്കെ ഓവർ നൈറ്റ് മാസ്കിന് പകരമായി ഉപയോഗിക്കാൻ സാധിക്കും. ഏത് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്താലും അവയെല്ലാം നിങ്ങളുടെ ചർമ്മത്തിന് ചേർന്നവ ആണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
CONTENT HIGHLIGHT: Is sleeping with a face pack good for your skin