ഏറെ പ്രതീക്ഷകളോടെ തിയേറ്ററിൽ എത്തിയ സൂര്യ ചിത്രമാണ് കങ്കുവ. എന്നാൽ വലിയ വിമർശനങ്ങളും പരിഹാസവും ട്രോളും ഏറ്റുവാങ്ങിയാണ് ചിത്രം തിയേറ്റർ വിട്ടത്. എന്നാൽ ഇനി തോറ്റുകൊടുക്കാൻ സൂര്യ തയ്യാറല്ല. തുടർ പരാജയങ്ങളുടെ വഴിയേ അല്ല, അടുത്തത് വിജയത്തിലേക്കുള്ള പടിയാണെന്ന് സൂചിപ്പുക്കന്നതാണ് സൂര്യയുടെ പുതിയ ചിത്രത്തിന്റെ ടീസർ.
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘റെട്രോ’. ക്രിസ്തുമസ് ദിനത്തിൽ സിനിമാ പ്രേക്ഷകർക്കും ആരാധകർക്കും ഒരു കിടിലൻ വിരുന്ന് തന്നെയാണ് കാർത്തിക്ക് സുബ്ബരാജ് റെട്രോ ടൈറ്റിൽ ടീസറിലൂടെ നൽകിയിരിക്കുന്നത്. ണ്ട് മിനിട്ടും 16 സെക്കന്റും ദൈര്‍ഘ്യമുള്ള ടൈറ്റില്‍ ടീസറും സിനിമയുടെ ടൈറ്റിൽ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവെച്ചു. രണ്ട് മിനിട്ടും 16 സെക്കന്റും ദൈര്‍ഘ്യമാണ് ടൈറ്റിൽ ടീസറിനുള്ളത്. ലവ്, ലാഫ്റ്റർ, വാർ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിൽ പ്രണയവും ആക്ഷനും ചേർന്ന രംഗങ്ങളാണ് കാർത്തിക് സുബ്ബരാജ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സൂര്യ ആരാധകർക്ക് ക്രിസ്മസ് ആശംസകൾ അറിയിച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ വൈറലായിരിക്കുന്നത്. സൂര്യയുടെ തിരിച്ചു വരവാണ് ‘റെട്രോ’ യിലൂടെ എന്നാണ് ആരാധകർ പറയുന്നത്.
സൂര്യ-കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിൽ പൂജാ ഹെഗ്‌ഡെയാണ് നായിക. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.1980കളില്‍ നടക്കുന്ന കഥയാണെന്നാണ് സൂചന. മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അവര്‍ക്ക് പുറമെ നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ അഭിനയിക്കും.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്. സൂര്യയുടെ 2D എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് നിർമാണം. ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ് രാജ് ശേഖർ കർപ്പൂര സുന്ദരപാണ്ട്യനും കാർത്തികേയൻ സന്താനവുമാണ്.
കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം: സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ്: മുഹമ്മദ് ഷഫീഖ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ, സ്റ്റണ്ട്: കേച്ച കംഫക്ദീ, മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ ജി., അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ് എം., പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.